17 Jan 2026 3:52 PM IST
HDFC Bank Q3 Result
Summary
അറ്റാദായത്തിൽ വർധന. മൊത്തം പലിശ വരുമാനം ഉയർന്നു. മികച്ച പാദഫല റിപ്പോർട്ടുമായി എച്ച്ഡിഎഫ്സി ബാങ്ക്.
മികച്ച പാദഫല റിപ്പോർട്ടുമായി എച്ച്ഡിഎഫ്സി ബാങ്ക്. 2026 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ ബാങ്കിൻ്റെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 11.5 ശതമാനം വർധിച്ചു. 18,654 കോടി രൂപയായി ആണ് അറ്റാദായം ഉയർന്നത്. ബാങ്കിൻ്റെ ആസ്തി നിലവാരം മെച്ചപ്പെട്ടു . മികച്ച വായ്പാ വളർച്ചയും ബാങ്ക് നേടി. ഇരട്ട അക്കത്തിലാണ് ബാങ്കിൻ്റെ വായ്പാ വളർച്ച ഉയർന്നത്.
സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്കിന്റെ പ്രധാന വരുമാനമായ മൊത്തം പലിശ വരുമാനം ഉയർന്നു. 2026 സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ പലിശ വരുമാം 6.4 ശതമാനം വർധിച്ച് 32,615 കോടി രൂപയായി. ഈ പാദത്തിലെ ആകെ വരുമാനം മുൻ വർഷത്തെ 87,460 കോടി രൂപയിൽ നിന്ന് 90,005 കോടി രൂപയായി ഉയർന്നു. 2025 ഡിസംബർ 31 ലെ കണക്കനുസരിച്ച് ബാങ്കിൻ്റെ മൊത്തം നിഷ്ക്രിയ ആസ്തികൾ 35,179 കോടി രൂപയായി. മുൻ വർഷം 36,019 കോടി രൂപയായിരുന്നു നിഷ്ക്രിയാസ്തി. എൻപിഎ അനുപാതവും മെച്ചപ്പെട്ടിട്ടുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
