image

18 Jan 2023 10:59 AM IST

Company Results

ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ലാഭത്തില്‍ 29 % ഇടിവ്

MyFin Desk

icici prudential life insurances profit fell
X

Summary

  • അറ്റ പ്രീമിയം വരുമാനം മുന്‍വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 9,074 കോടി രൂപയില്‍ നിന്ന് 9,465 കോടി രൂപയായി


ഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ലാഭം 29 ശതമാനം ഇടിഞ്ഞ് 221കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ലാഭം 311 കോടി രൂപയായിരുന്നു. അറ്റ പ്രീമിയം വരുമാനം മുന്‍വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 9,074 കോടി രൂപയില്‍ നിന്ന് 9,465 കോടി രൂപയായി.

കമ്പനിയുടെ കൈകാര്യം ചെയ്യുന്ന ആസ്തി 2,51,884 കോടി രൂപയായി. ഈ പാദത്തില്‍ അറ്റ മൂല്യം 10,092 കോടി രൂപയായി. ഒപ്പം ഡെറ്റ്- ഇക്വിറ്റി അനുപാതം 54:46 എന്ന നിലയിലെത്തി. കൂടാതെ ദീര്‍ഘ കാല ബാധ്യത കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി (സോള്‍വന്‍സി റേഷ്യോ) 212.2 ശതമാനമായി.