image

14 Jan 2026 6:50 PM IST

Company Results

അറ്റാദായം ഇടിഞ്ഞ് ഇന്‍ഫോസിസ്; വരുമാനം 45,479 കോടി രൂപയായി ഉയര്‍ന്നു

MyFin Desk

infosys buys back shares worth rs 18,000 crore
X

Summary

എന്റര്‍പ്രൈസ് എഐ സൊല്യൂഷനുകള്‍ക്കായുള്ള ഡിമാന്‍ഡും സ്ഥിരതയുള്ള വിപണി പ്രകടനവും കാരണമാണ് കമ്പനിക്ക് വരുമാന വളര്‍ച്ച നേടാനായത്


ഐടി സേവന രംഗത്തെ പ്രമുഖരായ ഇന്‍ഫോസിസ് മൂന്നാം പാദത്തിലെ സംയോജിത അറ്റാദായത്തില്‍ ഇടിവ്. അറ്റാദായം 2.2% ഇടിഞ്ഞ് 6,654 കോടി രൂപയായി. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 6,806 കോടി രൂപ അറ്റാദായം നേടിയിരുന്നു.

എന്നാല്‍ ഈ ഇടിവ് സംഭവിച്ചിട്ടും കമ്പനി 8.9% വരുമാന വളര്‍ച്ച രേഖപ്പെടുത്തി. എന്റര്‍പ്രൈസ് എഐ സൊല്യൂഷനുകള്‍ക്കായുള്ള ഡിമാന്‍ഡും സ്ഥിരതയുള്ള വിപണി പ്രകടനവും കാരണമാണ് ഇത് നേടാനായത്. വരുമാനം 45,479 കോടിയിലെത്തിയതായി കമ്പനി അറിയിച്ചു. 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ ഇത് 41,764 കോടി രൂപയായിരുന്നു. 2026 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ലാഭം 9.6 ശതമാനം കുറഞ്ഞപ്പോള്‍, വരുമാനം 2.2 ശതമാനം വര്‍ദ്ധിച്ചു.

പുതിയ തൊഴില്‍ നിയന്ത്രണങ്ങളില്‍ നിന്നുള്ള ഒറ്റത്തവണ പ്രത്യാഘാതങ്ങളാണ് അറ്റാദായത്തിലെ ഇടിവിന് കാരണമായത്.

ഇന്‍ഫോസിസിന്റെ മൂന്നാം പാദ അറ്റാദായം വിശകലന വിദഗ്ധരുടെ കണക്കുകള്‍ തെറ്റിച്ചു. വിദഗ്ധര്‍ ഏകദേശം 7,445 കോടി രൂപയാണ് വരുമാനം പ്രതീക്ഷിച്ചിരുന്നത്.

' വൈദഗ്ധ്യം, നൂതനാശയ ശേഷികള്‍, ശക്തമായ ഡെലിവറി യോഗ്യതകള്‍ എന്നിവയുള്ള ഇന്‍ഫോസിസിനെ തങ്ങളുടെ എഐ പങ്കാളിയായി ക്ലയന്റുകള്‍ കാണുന്നു. ഇത് ബിസിനസ് സാധ്യതകള്‍ തുറക്കാനും മൂല്യ തിരിച്ചറിവ് വര്‍ദ്ധിപ്പിക്കാനും അവരെ സഹായിച്ചു', ഇന്‍ഫോസിസ് സിഇഒയും എംഡിയുമായ സലില്‍ പരേഖ് പറഞ്ഞു.