14 Jan 2026 9:19 PM IST
Summary
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മൂന്നാം പാദത്തില്‍ അറ്റാദായം 56 ശതമാനം വളര്‍ച്ചയാണ് നേടിയത്. റീട്ടെയില്‍, കാര്‍ഷിക, എംഎസ്എംഇ വായ്പകളിലെ മികച്ച വളര്‍ച്ചയാണ് ലാഭത്തിന് കാരണമായി
പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് 2025 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ സംയോജിത അറ്റാദായം 56 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,365 കോടി രൂപയായി.
റീട്ടെയില്‍, കാര്‍ഷിക, എംഎസ്എംഇ വായ്പകളിലെ മികച്ച വളര്‍ച്ചയാണ് ലാഭത്തിന് കാരണമായത്. കൂടാതെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മാറ്റിവച്ച നികുതി ക്രമീകരണങ്ങള്‍ക്ക് ശേഷം ബാങ്ക് പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറിയതും ഇതിന് സഹായകമായി.
മൂന്നാം പാദത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 14.8 ശതമാനം വര്‍ദ്ധിച്ച് 2,603 കോടി രൂപയായി. അറ്റ പലിശ വരുമാനം 18.3 ശതമാനം വര്‍ദ്ധിച്ച് 3,299 കോടി രൂപയായി.ആഭ്യന്തര അറ്റ പലിശ മാര്‍ജിന്‍ 3.32 ശതമാനമായി സ്ഥിരമായി തുടര്‍ന്നു.
ഡിസംബര്‍ പാദത്തില്‍ എച്ച്ഡിഎഫ്സി അസറ്റ് മാനേജ്മെന്റ് കമ്പനിയുടെ അറ്റാദായം 20 ശതമാനം ഉയര്‍ന്ന് 769.42 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 641.36 കോടി രൂപയായിരുന്നു. മാനേജ്മെന്റിലുള്ള ആസ്തികളിലെ വളര്‍ച്ചയാണ് ഇതിന് കാരണം.
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഫണ്ട് ഹൗസിന്റെ വരുമാനം 2026 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ 934.63 കോടിയില്‍ നിന്ന് 1,075.1 കോടി രൂപയായി ഉയര്‍ന്നു.
ഈ പാദത്തിലെ പ്രവര്‍ത്തന ലാഭം 855.7 കോടിയായി ഉയര്‍ന്നതായും കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 747.2 കോടിയായിരുന്നതെന്നും കമ്പനി അറിയിച്ചു. 2025 ഡിസംബര്‍ 31-ന് മാനേജ്മെന്റ് അണ്ടര്‍ ആസ്തികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 19 ശതമാനം വളര്‍ന്ന് 9.2 ട്രില്യണ്‍ രൂപയായി.
പഠിക്കാം & സമ്പാദിക്കാം
Home
