image

9 Feb 2024 7:34 AM GMT

Company Results

244 കോടി രൂപയുടെ ലാഭത്തിൽ ഇർക്കോൺ; 1.80 രൂപ ലാഭവിഹിതം

MyFin Desk

244 crore profit, IRCONE, dividend of Rs 1.80 crore
X

Summary

  • പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 23 ശതമാനം ഉയർന്നു
  • മൊത്തം വരുമാനം 3,011.9 കോടി രൂപയായി
  • ഡിസംബർ പാദത്തിൽ കരാർ നേടിയ കണക്ക് 29,436.1 കോടി രൂപ


കേന്ദ്ര പൊതുമേഖലാ നവരത്ന സ്ഥാപനമായ ഇർക്കോൺ (IRCON) ഇൻ്റർനാഷണൽ നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദഫലനങ്ങൾ പ്രഖ്യാപിച്ചു. ഡിസംബർ പാദത്തിൽ കമ്പനിയുടെ സംയോജിത അറ്റാദായം 29 ശതമാനം ഉയർന്ന് 244 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. മുൻ വർഷത്തെ സമാന പഥത്തിലിത് 190 കോടി രൂപയായിരുന്നു.

മൂന്നാം പാദത്തിൽ സർക്കാർ നടത്തുന്ന എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 23 ശതമാനം ഉയർന്ന് 2,884 കോടി രൂപയിലെത്തി. മുൻ വർഷം ഇതേ കാലയളവിലെ 2,346 കോടി രൂപയായിരുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനം 2023-24 സാമ്പത്തിക വർഷത്തിൽ രണ്ടു രൂപയുള്ള ഓഹരിയൊന്നിന് 1.80 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചു. ഇടക്കാല ലാഭവിഹിതം 2024 ഫെബ്രുവരി 27 ചൊവ്വാഴ്ച മുതൽ നൽകി വരുമെന്നും കമ്പനി വ്യക്തമാക്കി.

ഈ കാലയളവിലെ കമ്പനിയുടെ മൊത്തം വരുമാനം 3,011.9 കോടി രൂപയായി രേഖപ്പെടുത്തി. ഒരു ഓഹരിയുടെ ലാഭം (ഇ.പി.എസ്) 2.60 രൂപയാണ് റിപ്പോർട്ട് ചെയ്തു.

ഡിസംബർ പാദത്തിൽ കരാർ നേടിയ കണക്ക് 29,436.1 കോടി രൂപയായിരുന്നു. ഇതിൽ 72.3 ശതമാനവും റെയിൽവേ ഓർഡറുളാണ്, ഏകദേശം 21282 കോടി രൂപയുടെ. ഹൈവേ പ്രോജക്ടുകൾ 20.7 ശതമാനം അഥവാ 6,102.2 കോടി രൂപയും മറ്റ് സെഗ്‌മെൻ്റുകൾ ഏഴ് ശതമാനം അഥവാ 2,051.9 രൂപയുമാണ്.

നിലവിൽ ഇർക്കോൺ ഓഹരികൾ എൻഎസ്ഇ യിൽ 2.25 ശതമാനം താഴ്ന്ന് 223.40 രൂപയിൽ വ്യാപാരം തുടരുന്നു.