image

22 April 2023 11:22 AM GMT

Company Results

ജിയോ പ്ലാറ്റ്‌ഫോമിന്റെ അറ്റാദായത്തിൽ 16 ശതമാനം വർധന

MyFin Desk

ജിയോ പ്ലാറ്റ്‌ഫോമിന്റെ അറ്റാദായത്തിൽ 16 ശതമാനം വർധന
X

Summary

  • ഉപഭോക്താക്കളുടെ എണ്ണത്തിൽ 7.1 ശതമാനത്തിന്റെ വളർച്ച
  • ഡാറ്റ ഉപയോഗം 23 .2 ശതമാനം വർധിച്ചു


റിലയൻസ് ഗ്രൂപ്പിന്റെ ഡിജിറ്റൽ സർവീസ് ശാഖയായ ജിയോ പ്ലാറ്റ്‌ഫോമിന്റെ അറ്റാദായം മാർച്ചിൽ അവസാനിച്ച പാദത്തിൽ 15 .6 ശതമാനം വർധിച്ച് 4984 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ അറ്റാദായം 4313 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 22261 കോടി രൂപയിൽ നിന്നും 14 .4 ശതമാനം വർധിച്ച് 25465 കോടി രൂപയായി.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ വാർഷിക വരുമാനം 1 ലക്ഷം കോടി കടന്നു. ഒരു വ്യക്തിയിൽ നിന്നുള്ള ശരാശരി വരുമാനം 6 .7 ശതമാനം വർധിച്ച് 167 .6 രൂപയിൽ നിന്ന് 178.8 രൂപയായി.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ അറ്റാദായം 23 .48 ശതമാനം വർധിച്ച് 19124 കോടി രൂപയായി. മുൻ വർഷം ഇത് 15847 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള പ്രതിവർഷ വരുമാനം 20 ശതമാനം വർധിച്ച് 115099 കോടി രൂപയായി. മുൻ വർഷം 95804 കോടി രൂപയായിരുന്നു.

ഉപഭോക്താക്കളുടെ എണ്ണത്തിൽ 7 .1 ശതമാനത്തിന്റെ വളർച്ചയാണ് ഈ വർഷത്തിൽ രേഖപ്പെടുത്തിയത്. 2021 -22 സാമ്പത്തിക വർഷത്തിൽ 41 കോടി റിപ്പോർട്ട് ചെയ്‌തെപ്പോൾ, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് 43 .93 കോടി മറികടന്നു. ഡാറ്റ ഉപയോഗം 23 .2 ശതമാനം വർധിച്ച് 30 .3 ബില്യൺ ഗിഗാബൈറ്റായി.

ടെലികോം ഓപ്പറേറ്റർ വിഭാഗമായ റിലയൻസ് ജിയോയുടെ അറ്റാദായം നാലാം പാദത്തിൽ 13 ശതമാനം ഉയർന്നു. മുൻ വർഷം സമാന കാലയളവിൽ 4173 കോടി രൂപ റിപ്പോർട്ട് ചെയ്തപ്പോൾ ഇത്തവണ ഇത് 4716 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 12 ശതമാനം വർധിച്ച് 20945 കോടി രൂപയിൽ നിന്ന് 23394 കോടി രൂപയായി.