image

24 Jan 2024 7:42 AM GMT

Company Results

ജെഎസ്ഡബ്ല്യു എനർജിയുടെ അറ്റാദായം 28% ഉയർന്ന് 231 കോടി രൂപ

MyFin Desk

hsw energys net profit rose 28% to rs 231 crore
X

Summary

  • വരുമാനം 13 ശതമാനം വർധിച്ചു
  • 6,128 ദശലക്ഷം യൂണിറ്റ് (MU) വൈദ്യുതി ഉൽപ്പാദിപ്പിച്ചു
  • 2030ഓടെ മൊത്തം വൈദ്യുതി ഉൽപ്പാദനശേഷി 20 ജിഗാവട്ടിലെത്തും


നടപ്പ് വർഷത്തെ മൂന്നാം പാദഫലം പുറത്തു വിട്ട് ജെ.എസ്.ഡബ്ല്യു എനർജി. ഡിസംബെരിൽ അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റാദായത്തെ 28 ശതമാനം ഉയർന്ന് 231 കോടി രൂപയായി കമ്പനി രേഖപ്പെടുത്തി. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിൽ ഇത് 180 കോടി രൂപയായിരുന്നു.

കമ്പനിയുടെ മൊത്ത വരുമാനം മുൻ സാമ്പത്തിക വർഷത്തിലെ 2,350 കോടി രൂപയിൽ നിന്ന് 13 ശതമാനം വർധിച്ച് 2,661 കോടി രൂപയായി ഉയർന്നു. മൂന്നാം പാദത്തിലെ കമ്പനിയുടെ സംയോജിത അറ്റ ആസ്തിയും അറ്റ കടവും യഥാക്രമം 20,976 കോടി രൂപയും 26,286 കോടി രൂപയായും റിപ്പോർട്ട് ചെയ്തു. ഇതോടെ കമ്പനിയുടെ അറ്റ കടം-ഇക്വിറ്റി അനുപാതം (net debt-to-equity ratio) 1.3X ലെത്തി.

മൂന്നാം പാദത്തിൽ കമ്പനി 6,128 ദശലക്ഷം യൂണിറ്റ് (MU) വൈദ്യുതി ഉൽപ്പാദിപ്പിച്ചു. ഒരു വർഷം മുൻപത്തെ ഉൽപാദനം 4,274 ദശലക്ഷം യൂണിറ്റ് (MU) ആയിരുന്നു. 2030ഓടെ മൊത്തം വൈദ്യുതി ഉൽപ്പാദനശേഷി 20 ജിഗാവാട്ട് കൈവരിക്കുക എന്ന ലക്ഷ്യത്തോടെ 2.6 ജിഗാവാട്ടിന്റെ വിവിധ പവർ പ്രോജക്ടുകളുടെ നിർമാണത്തിലാണ് കമ്പനി.

നിലവിൽ ജെ.എസ്.ഡബ്ല്യു എനർജി ഓഹരികൾ എൻഎസ്ഇ യിൽ 0.97 ശതമാനം ഉയർന്ന് 489.60 രൂപയിൽ വ്യപാരം തുടരുന്നു.