image

16 Feb 2023 7:20 AM GMT

Company Results

കിറ്റ് കാറ്റ്, മഞ്ച്, മാഗി: നെസ്ലേ ഇന്ത്യയുടെ ലാഭം 66 ശതമാനം കൂടി

MyFin Desk

nestle india net profit
X



പ്രമുഖ എഫ്എംസിജി കമ്പനിയായ നെസ്ലേ ഇന്ത്യ അവരുടെ ഡിസംബര്‍ പാദത്തിലെ റിസള്‍ട്ട് പ്രഖ്യാപിച്ചു. കമ്പനിയുടെ അറ്റലാഭം ഇക്കാലയളവില്‍ മുന്‍ വര്‍ഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 66 ശതമാനം വര്‍ധിച്ച് 628 കോടി രൂപയായി.. കമ്പനി കലണ്ടര്‍ ഇയറാണ് പിന്തുടരുന്നത്. അതായത് നാലാം പാദ റിസള്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 2022 ല്‍ ഷെയര്‍ ഒന്നിന് 75 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബര്‍ ക്വാര്‍ട്ടറില്‍ ആകെ വില്‍പന 14 ശതമാനം ഉയര്‍ന്ന് 4233 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 3715 കോടി രൂപയായിരുന്നു. പ്രവര്‍ത്തന വരുമാനത്തിലും കുതിച്ചുച്ചാട്ടമുണ്ട്. 14 ശതമാനം വര്‍ധിച്ച് ഇത് 4257 കോടി രൂപയിലെത്തി. എബിറ്റ്ഡ 14 ശതമാനം വര്‍ധനയോടെ 973 കോടിയിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 851 കോടി രൂപയായിരുന്നു. അതേസമയം മാര്‍ജിന്‍ 22.9 ശതമാനമായി തുടര്‍ന്നു.

പാല്‍വില പതിവില്ലാത്ത വിധം ഉയര്‍ന്നതിനെ തുടര്‍ന്ന് കമ്പനിയുടെ പാലുത്പന്നങ്ങള്‍ ഇക്കാലയളവില്‍ വെല്ലുവിളി നേരിട്ടു. അതേ സമയം മധുര പലഹാര വിപണിയില്‍ കിറ്റ് കാറ്റ്, മഞ്ച് എന്നിവ മേല്‍ക്കൈ നല്‍കി. മാഗി നൂഡില്‍സ്,മാഗി മസാല മാജിക് എന്നിവ മികച്ച് പ്രകടനം കാഴ്ച വച്ചു.