image

21 Jan 2023 10:38 AM GMT

Company Results

കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ലാഭം 31 ശതമാനം ഉയർന്നു

MyFin Desk

kotak mahindra bank net profit raise
X


ഡിസംബർ പാദത്തിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്റ്റാൻഡ് എലോൺ അറ്റാദായം 31 ശതമാനം വർധിച്ച് 2,792 കോടി രൂപയായി. അറ്റ പലിശ വരുമാനത്തിലുണ്ടായ പുരോഗതിയാണ് നേട്ടത്തിന് കാരണം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബാങ്ക് 2,131 കോടി രൂപയുടെ ലാഭമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

ബാങ്കിന്റെ മൊത്ത വരുമാനം മുൻ വർഷത്തിൽ ഇതേ കാലയളവിലുണ്ടായ 8,260 കോടി രൂപയിൽ നിന്ന് 11,099 കോടി രൂപയായി വർധിച്ചു. അറ്റ പലിശ വരുമാനം 4,334 കോടി രൂപയിൽ നിന്ന് 30 ശതമാനം ഉയർന്ന് 5653 കോടി രൂപയായി. അറ്റ പലിശ മാർജിൻ 5.4 ശതമാനമായി.

ബാങ്കിന്റെ നിഷ്ക്രിയ ആസ്തി 1.90 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബർ പാദത്തിൽ ഇത് 2.71 ശതമാനമായിരുന്നു. അറ്റ നിഷ്ക്രിയ ആസ്തി മുൻ വർഷത്തെ ഇതേ കാലയളവിലുണ്ടായിരുന്ന 0.79 ശതമാനത്തിൽ നിന്ന് 0.43 ശതമാനമായി. മൂലധന പര്യാപ്തത അനുപാതം 21.29 ശതമാനത്തിൽ നിന്ന് 19.66 ശതമാനമായി.