image

2 Jan 2026 11:20 AM IST

Company Results

KYC Rule Update : കമ്പനി ഡയറക്ട‍ർ; ഇനി കെവൈസി നിയമം എളുപ്പമാണ്

MyFin Desk

KYC Rule Update : കമ്പനി ഡയറക്ട‍ർ; ഇനി കെവൈസി നിയമം എളുപ്പമാണ്
X

Summary

KYC Update: കമ്പനി ഡയറക്ടർമാർ ഇനി മൂന്ന് വർഷത്തിലൊരിക്കൽ കെവൈസി വിവരങ്ങൾ നൽകിയാൽ മതി. നേരത്തെ എല്ലാ വർഷവും വിവരങ്ങൾ നൽകണമായിരുന്നു


കമ്പനി ഡയറക്ടർമാർക്കുള്ള കെ‌വൈ‌സി നിയമങ്ങളിൽ ഇളവ്. മാർച്ച് 31 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഇനി എല്ലാ വർഷവും കെവൈസി വിവരങ്ങൾ ഫയൽ ചെയ്യുന്നതിന് പകരം ഡയറക്ടർമാർ മൂന്നുവർഷത്തിൽ ഒരിക്കൽ കെവൈസി വിവരങ്ങൾ നൽകിയാൽ മതിയാകും. കോർപ്പറേറ്റ് കാര്യ മന്ത്രാലയമാണ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി ഉത്തരവ് ഇറക്കിയത്. പുതിയ കെ‌വൈ‌സി വിവരങ്ങൾ നൽകിയിട്ടുള്ള ഡയറക്ടർമാർ ഇനി 2028 ജൂൺ 30-നകം വീണ്ടും ഫയൽ ചെയ്താൽ മതിയാകും. അതേസമയം മാർച്ച് 31-നകം ഡയറക്ടർമാർ തിരിച്ചറിയൽ നമ്പറുകൾ സജീവമാക്കണം.

ഒരു കമ്പനിയിൽ എത്ര ഡയറക്ടർമാർ?

ലളിതമായ ഫോർമാറ്റിൽ എളുപ്പത്തിൽ കെവൈസി ഫയൽ ചെയ്യാനാകും.. രാജ്യത്ത് മുപ്പത് ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത കമ്പനി ഡയറക്ടർമാരുണ്ട്. നവംബറിൽ മാത്രം 39,406 ഡയറക്മടർമാരാണ് രജിസ്റ്റർ ചെയ്തത്. 2013 ലെ കമ്പനി നിയമ പ്രകാരം ഒപിസി കമ്പനികളിൽ ഒരാളും പ്രൈവറ്റ് കമ്പനികളിൽ കുറഞ്ഞത് രണ്ടുപേരും പബ്ലിക് കമ്പനികളിൽ മൂന്നുപേരുമാണ് ഡയറക്ടർമാരായി വേണ്ടത്.

പരമാവധി 15 ഡയറക്ടർമാർ വരെയാകാം. ഇത് ഉപാധികളോടെ നീട്ടാനുമാകും. ഒരു കമ്പനി ഡയറക്ടർ പ്രതിവർഷം 182 ദിവസമോ അതിൽ അധികമോ ഇന്ത്യയിൽ താമസിക്കണം. വനിതാ ഡയറക്ടർമാർക്കും സ്വതന്ത്ര ഡയറക്ടർമാർക്കുമൊക്കെ പ്രത്യേക നിയമങ്ങളിലൂടെ രാജ്യത്ത് പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പാക്കുന്നു.