image

5 July 2023 11:43 AM IST

Company Results

LTIMindtree 52 ആഴ്ചയിലെ ഉയര്‍ന്ന നിലയില്‍

MyFin Desk

ltimindtree at 52-week high
X

നിഫ്റ്റി50 സൂചികയില്‍ എച്ച്ഡിഎഫ്‌സിക്ക് പകരക്കാരനായി LTIMindtree ജുലൈ 13 മുതല്‍ എത്തുമെന്നു നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) ജുലൈ നാലിന് അറിയിച്ചതിനെ തുടര്‍ന്ന് ജുലൈ 5 ന് വ്യാപാരത്തിന്റെ ആരംഭത്തില്‍ LTIMindtree യുടെ ഓഹരികള്‍ മൂന്ന് ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 5,430 രൂപയിലെത്തി.

എച്ച്ഡിഎഫ്സി ബാങ്കുമായി എച്ച്ഡിഎഫ്സി ലയിച്ചതിനെ തുടര്‍ന്നു നിഫ്റ്റി 50, നിഫ്റ്റി 100 സൂചികകളില്‍ ഏതാനും മാറ്റങ്ങളുണ്ടാകുമെന്നു ജുലൈ 4 ചൊവ്വാഴ്ചയാണു സ്റ്റോക്ക് എക്സ്ചേഞ്ച് പ്രഖ്യാപിച്ചത്.

എച്ച്ഡിഎഫ്‌സി-എച്ച്ഡിഎഫ്‌സി ബാങ്ക് ലയനം ജുലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നു നിഫ്റ്റി50-ല്‍ LTIMindtree യെ ഉള്‍പ്പെടുത്തി. ഇതിനുപുറമെ നിഫ്റ്റി100 സൂചികയില്‍ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവറും എച്ച്ഡിഎഫ്‌സിക്കു പകരക്കാരനായെത്തും. നിഫ്റ്റി500-ല്‍ എച്ച്ഡിഎഫ്‌സിക്കു പകരമായി മാന്‍കൈന്‍ഡ് ഫാര്‍മയും നിഫ്റ്റി നെക്സ്റ്റ്50-ല്‍ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവറുമെത്തും. LTIMindtree ക്കു പകരക്കാരനായിട്ടാണു ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവറെത്തുന്നത്.

മൊത്തത്തില്‍, എന്‍എസ്ഇയിലെ 22 സൂചികകളെ (indices) എച്ച്ഡിഎഫ്‌സി-എച്ച്ഡിഎഫ്‌സി ബാങ്ക് ലയനം ബാധിക്കും.

എന്‍എസ്ഇയില്‍ (nse) നിന്നും ഒഴിവാകുന്നതിന്റെ പേരില്‍ എച്ച്ഡിഎഫ്‌സിക്ക് യാതൊന്നും സംഭവിക്കില്ല.

നിഫ്റ്റി50 സൂചികയില്‍ LTIMindtree യെ ഉള്‍പ്പെടുത്തുന്നതിലൂടെ പാസീവ് ട്രാക്കേഴ്‌സില്‍ (passive trackers)നിന്ന് 1450 കോടി രൂപ (177 മില്യന്‍) ഒഴുകിയെത്തുമെന്നാണു കരുതുന്നത്.

നിഫ്റ്റി നെക്സ്റ്റ്50-ല്‍നിന്നും LTIMindtree യെ ഒഴിവാക്കിയിരിക്കുന്നതിനാല്‍ ഏകദേശം 71 മില്യന്‍ ഡോളര്‍ (600 കോടി രൂപ) പുറത്തേക്കും (outflow) ഒഴുകും. എന്നാല്‍ നിഫ്റ്റി നെക്സ്റ്റ്50-ല്‍ ഉള്‍പ്പെടുത്തിയതിലൂടെ ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവറിലേക്ക് 280 കോടി രൂപയുടെ (35 മില്യന്‍ ഡോളര്‍) ഒഴുക്ക് ഉണ്ടാകും.