image

12 Feb 2024 11:45 AM GMT

Company Results

എംസിഎക്സ്ന് കറുത്ത തിങ്കളാഴ്ച; ഓഹരികള്‍ 8 ശതമാനം ഇടിവില്‍

MyFin Desk

mcx shares down 8%
X

Summary

  • പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 191.5 കോടി രൂപ


ഡിസംബര്‍ പാദത്തില്‍ നഷ്ടം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിന്റെ (എംസിഎക്സ്) ഓഹരികള്‍ തിങ്കളാഴ്ച എട്ട് ശതമാനത്തിലധികം ഇടിഞ്ഞു.

ബിഎസ്ഇയില്‍ കമ്പനിയുടെ ഓഹരികള്‍ 8.34 ശതമാനം ഇടിഞ്ഞ് 3,511.30 രൂപയിലെത്തി. എന്‍എസ്ഇയില്‍ എംസിഎക്സിന്റെ ഓഹരികള്‍ 8.22 ശതമാനം ഇടിഞ്ഞ് 3,515 രൂപയിലാണ് വ്യാപാരം നടത്തിയത്. വ്യാപാരം അവസാനിക്കുമ്പോള്‍ 8.90 ശതമാനം നഷ്ടത്തില്‍ 3488.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ശനിയാഴ്ച നടന്ന ഒരു റെഗുലേറ്ററി ഫയലിംഗില്‍, മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 39 കോടി രൂപയുടെ അറ്റാദായവുമായി താരതമ്യം ചെയ്യുമ്പോള്‍ 5.3 കോടി രൂപയുടെ നഷ്ടമാണ് എംസിഎക്സ് റിപ്പോര്‍ട്ട് ചെയ്തത്.

തുടര്‍ച്ചയായി, ഇന്ത്യയിലെ കമ്മോഡിറ്റി ഡെറിവേറ്റീവ് മാര്‍ക്കറ്റ് വിഭാഗത്തിലെ ഏറ്റവും വലിയ എക്‌സ്‌ചേഞ്ചായ എംസിഎക്സ രണ്ടാം പാദത്തില്‍ 19.07 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. അതേസമയം പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 143.6 കോടി രൂപയില്‍ നിന്ന് 33 ശതമാനം ഉയര്‍ന്ന് 191.5 കോടി രൂപയായി.