image

16 Feb 2026 5:39 PM IST

Company Results

മൂത്തൂറ്റ് ഫിന്‍കോര്‍പിന്‍റെ സംയോജിത അറ്റാദായം 1183.59 കോടി രൂപ

MyFin Desk

മൂത്തൂറ്റ് ഫിന്‍കോര്‍പിന്‍റെ സംയോജിത അറ്റാദായം 1183.59 കോടി രൂപ
X

Summary

മികച്ച പാദഫല റിപ്പോർട്ടുമായി മുത്തൂറ്റ് ഫിൻകോർപ്


മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപിന്‍റെ സാമ്പത്തിക സേവന കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പിന്‍റെ നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം ത്രൈമാസത്തിലെ സംയോജിത അറ്റാദായം 1183.59 കോടി രൂപയിലെത്തി. ഇക്കാലയളവില്‍ കൈകാര്യം ചെയ്യുന്ന ആകെ സംയോജിത ആസ്തികള്‍ 64,279.48 കോടി രൂപയാണ്. മൂന്നാം ത്രൈമാസത്തില്‍ കമ്പനി 553.23 കോടി രൂപയുടെ അറ്റാദായമാണു നേടിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ മുന്‍വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 47.73 ശതമാനം വര്‍ധനവാണ് നേടിയത്. ത്രൈമാസത്തി വരുമാനം 23.26 ശതമാനം വര്‍ധിച്ച് 2899.29 കോടി രൂപയിൽ എത്തിയിട്ടുണ്ട്. ആകെ വരുമാനം 7871.83 കോടി രൂപയാണ്.

ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ച് ഉപഭോക്താക്കൾ

മുത്തൂറ്റ് ഫിന്‍കോര്‍പിന്‍റെ മാത്രം അറ്റാദായം 1056.65 കോടി രൂപയാണ്. 2025 ഡിസംബര്‍ 31 വരെയുള്ള വരുമാനം 5733.01 കോടി രൂപയിലും എത്തി. കമ്പനിയുടെ ആകെ നിഷ്ക്രിയ ആസ്തികള്‍ 1.34 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തികള്‍ 0.69 ശതമാനവുമാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഉപഭോക്താക്കള്‍ കമ്പനിയിൽ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തെയാണ് മൂന്നാം ത്രൈമാസത്തിലെ പ്രവര്‍ത്തന ഫലങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് മുത്തൂറ്റ് മാനേജിങ് ഡയറക്ടർ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. നിലവില്‍ ഉപഭോക്താക്കളില്‍ 98 ശതമാനവും ഡിജിറ്റല്‍ രീതികളിലൂടെയാണ് എത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.