image

3 Feb 2023 10:19 AM GMT

Company Results

കോഗ്‌നിസന്റിന്റെ അറ്റാദായം കുറഞ്ഞ് 521 മില്യണ്‍ ഡോളറായി

MyFin Desk

കോഗ്‌നിസന്റിന്റെ അറ്റാദായം കുറഞ്ഞ് 521 മില്യണ്‍ ഡോളറായി
X


അമേരിക്കന്‍ ഐടി കമ്പനിയായ കോഗ്‌നിസന്റിന്റെ നാലാം പാദത്തിലെ (യു എസ് സാമ്പത്തിക വര്‍ഷം) അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 9.5 ശതമാനം കുറഞ്ഞ് 521 മില്യണ്‍ ഡോളറായി. കമ്പനിയുടെ വരുമാനം 1.3 ശതമാനം വര്‍ധിച്ച് 4 .8 ബില്യണ്‍ ഡോളറായി. 2023 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ വരുമാനം 1.5 -2.5 ശതമാനം ഇടിഞ്ഞ് 4.71 -4.76 ബില്യണ്‍ ആയി കുറയുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

നാലാം പാദത്തിലെ ബുക്കിംഗ് വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനം വര്‍ധിച്ചു. ഇതോടെ 2022 സാമ്പത്തിക വര്‍ഷത്തില്‍ ബുക്കിംഗ് 4 ശതമാനം ഉയര്‍ന്ന് 24.1 ബില്യണ്‍ ആയി.

കമ്പനിയിലെ ജീവനക്കാരുടെ എണ്ണം ഈ പാദത്തില്‍ 3,55,300 ആയി. തൊട്ടു മുന്‍പുള്ള പാദത്തില്‍ നിന്നും 5,900 പുതിയ ജീവനക്കാരാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായിരുന്നതില്‍ നിന്നും 24,700 ജീവനക്കാരാണ് വര്‍ധിച്ചത്. സ്വമേധയായുള്ള കൊഴിഞ്ഞു പോക്ക് 19 ശതമാനമായി കുറഞ്ഞു. മൂന്നാം പാദത്തില്‍ 29 ശതമാനവും, കഴിഞ്ഞ വര്‍ഷം ഡിസംബര്‍ പാദത്തില്‍ 28 ഇത് ശതമാനവുമായിരുന്നു.