16 Jan 2026 7:53 PM IST
Reliance Q3 Results : ലാഭം 18,645 കോടി; മൂന്നാം പാദത്തിൽ മികച്ച പ്രകടനവുമായി റിലയൻസ്
MyFin Desk
Summary
വരുമാനം 2.69 ലക്ഷം കോടി രൂപ.
മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡിസംബർ പാദത്തിലെ ഫലം പ്രഖ്യാപിച്ചു. ഒക്ടോബർ മുതല്‍ ഡിസംബർ വരെയുള്ള മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 18,645 കോടി രൂപയായി ഉയർന്നു. മുൻ വർഷം സമാന പാദത്തിൽ ഇത് 18,540 കോടി രൂപയായിരുന്നു.
കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2024 ഒക്ടോബർ-ഡിസംബർ മാസങ്ങളിലെ 2.43 ലക്ഷം കോടി രൂപയിൽ നിന്ന് 2.69 ലക്ഷം കോടി രൂപയായി ഉയർന്നു.
വരിക്കാരുടെ എണ്ണം ഉയർന്നു
മുൻവർഷം ഇതേ കാലയളവിലെ 2.44 ലക്ഷം കോടി രൂപയിൽ നിന്ന് 10.25 ശതമാനമാണ് കുതിപ്പ് . ത്രൈമാസ വരുമാനം 43,683 കോടി രൂപയാണ്. പ്രതിവർഷം വരുമാനത്തിൽ 12.7 ശതമാനമാണ് വർധന.നികുതിക്ക് മുമ്പുള്ള വരുമാനത്തിലും വർധനയുണ്ട്. വാർഷികാടിസ്ഥാനത്തിൽ 16.4 ശതമാനമാണ് വർധന. 19,303 കോടി രൂപയായി ആണ് വരുമാനം ഉയർന്നത്. ജിയോ 5ജി വരിക്കാരുടെ എണ്ണം 2.5 കോടി കടന്നു.
പഠിക്കാം & സമ്പാദിക്കാം
Home
