image

21 Jan 2023 4:59 AM GMT

Company Results

'ഫെസ്റ്റീവ് പര്‍ച്ചേസ്' തകൃതി, ₹.2,400 കോടിയുടെ അറ്റാദായം നേടി റിലയന്‍സ് റീട്ടെയില്‍

MyFin Desk

reliance retail q3 profit growth
X

Summary

  • കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ആകെ വരുമാനം 18.64 ശതമാനം ഉയര്‍ന്ന് 60,096 കോടി രൂപയായെന്നും മൂന്നാംപാദ റിപ്പോര്‍ട്ടിലുണ്ട്.


മുംബൈ: ഉത്സവ-വിവാഹ സീസണുകളില്‍ റീട്ടെയില്‍ സ്‌റ്റോറുകളിലേക്ക് കൂടുതല്‍ ഉപഭോക്താക്കള്‍ എത്തിയതോടെ മൂന്നാംപാദത്തില്‍ മികച്ച അറ്റാദായം നേടി റിലയന്‍സ് റീട്ടെയില്‍. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ കമ്പനിയുടെ അറ്റാദായം 6.2 ശതമാനം ഉയര്‍ന്ന് 2,400 കോടി രൂപയായി. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ആകെ വരുമാനം 18.64 ശതമാനം ഉയര്‍ന്ന് 60,096 കോടി രൂപയായെന്നും മൂന്നാംപാദ റിപ്പോര്‍ട്ടിലുണ്ട്.

2020-21 സാമ്പത്തികവര്‍ഷത്തിലെ മൂന്നാം പാദത്തില്‍ കമ്പനി 2,259 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. അക്കാലയളവില്‍ 50,654 കോടി രൂപയായിരുന്നു പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം. കമ്പനിയുടെ മൊത്ത വരുമാനം ഇക്കഴിഞ്ഞ മൂന്നാം പാദത്തില്‍ 17.17 ശതമാനം ഉയര്‍ന്ന് 67,623 കോടി രൂപയായെന്നും, എബിറ്റ്ഡ 24.88 ശതമാനം ഉയര്‍ന്ന് 4,773 കോടി രൂപയായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മൂന്നാം പാദത്തില്‍ മാത്രം 789 പുതിയ സ്റ്റോറുകളാണ് റിലയന്‍സ് റീട്ടെയില്‍ ആരംഭിച്ചത്. ഇതോടെ സ്‌റ്റോറുകളുടെ 17,225 ആയി. ഇക്കാലയളവില്‍ കമ്പനിയുടെ ഉപഭോക്തൃ അടിത്തറയില്‍ 30 ശതമാനം വളര്‍ച്ചയാണുണ്ടായത്. മൂന്നു മാസം കൊണ്ട് ഉപഭോക്താക്കളുടെ എണ്ണം 26.7 കോടിയായെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. റിലയന്‍സ് റീട്ടെയിലിലെ ജീവനക്കാരുടെ എണ്ണം 4.18 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. കമ്പനിയുടെ പലചരക്ക് വില്‍പനയില്‍ 65 ശതമാനം വളര്‍ച്ചയും, ഫാഷന്‍-ലൈഫ്‌സ്റ്റൈല്‍ വിഭാഗത്തില്‍ 13 ശതമാനം വളര്‍ച്ചയുമാണ് ഇക്കാലയളവില്‍ ലഭിച്ചത്.