image

22 April 2023 4:39 AM GMT

Company Results

അറ്റാദായം 12 ശതമാനം വർധിച്ച് റിലയൻസ് റീട്ടെയിൽ

MyFin Desk

അറ്റാദായം 12 ശതമാനം വർധിച്ച് റിലയൻസ് റീട്ടെയിൽ
X

Summary

  • സ്റ്റോറുകളുടെ എണ്ണം 18,040 ആയി.
  • കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അറ്റാദായം 9,181 കോടി രൂപ


റിലയൻസ് ഗ്രൂപ്പിന്റെ റീട്ടെയിൽ കമ്പനിയായ റിലയൻസ് റീട്ടെയിലന്റെ മാർച്ച് പാദത്തിലെ അറ്റാദായം 12 .9 ശതമാനം വർധിച്ച് 2,415 കോടി രൂപയായി. പുതിയ സ്റ്റോറുകളുടെ പ്രവർത്തനം ആരംഭിച്ചതും, ഉപഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വർധനവുമാണ് ഈ പാദത്തിലെ മികച്ച ഫലങ്ങൾക്ക് പിന്നിലെ പ്രധാന കാരണം.

മാർച്ച് പാദത്തിൽ കമ്പനി 966 പുതിയ സ്റ്റോറുകളാണ് ആരംഭിച്ചത്. ഇതോടെ ആകെ സ്റ്റോറുകളുടെ എണ്ണം 18,040 ആയി. വാർഷികാടിസ്ഥാനത്തിൽ 41.29 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. നേരിട്ടെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം 21.9 കോടിയിലധികമായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 21.09 ശതമാനം വർധിച്ച് 61559 കോടി രൂപയായി.

മുൻ വർഷം മാർച്ച് പാദത്തിൽ കമ്പനിയുടെ അറ്റാദായം 2,139 കോടി രൂപയും പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 50834 കോടി രൂപയുമായിരുന്നു. മാർച്ച് പാദത്തിൽ ഡിജിറ്റൽ കൊമേഴ്‌സ് ബിസിനസിൽ മികച്ച വളർച്ചയാണ് ഉണ്ടായത്. വരുമാനത്തിന്റെ 17 ശതമാനവും ഈ മേഖലയിൽ നിന്നാണ്.

വില്പനയും, സേവനവും ഉൾപ്പെടുന്ന മൊത്ത വരുമാനം 19.39 ശതമാനം വർധിച്ച് 69267 കോടി രൂപയായി. കഴിഞ്ഞ വർഷം 58017 കോടി രൂപയായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്.

റിലയൻസ് റീട്ടെയിൽ പലചരക്ക് ഉത്പന്നങ്ങളുടെ ബിസിനസ്സ് വാർഷികാടിസ്ഥാനത്തിൽ 66 ശതമാനം വളർച്ച കൈവരിച്ചു. ഫാഷൻ ബിസിനസിൽ 19 ശതമാനത്തിന്റെ വളർച്ചയും, കൺസ്യൂമർ ഇലെക്ട്രോണിക്സിൽ 37 ശതമാനത്തിന്റെയും വളർച്ചയാണ് ഉണ്ടായത്.

ഇതോടെ റിലയൻസ് റീട്ടെയിലിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 32 ശതമാനം വർധിച്ച് 2,30,931 കോടി രൂപയായി. തൊട്ടു മുൻപുള്ള വർഷത്തിൽ 1,74,980 കോടി രൂപയായിരുന്നു. അറ്റാദായം 30.13 ശതമാനം വർധിച്ച് 7,055 കോടി രൂപയിൽ നിന്നും 9,181 കോടി രൂപയായി.