image

18 May 2023 10:35 AM GMT

Company Results

എസ്‍ബിഐ-യുടെ നാലാംപാദ അറ്റാദായത്തില്‍ 83% ഉയര്‍ച്ച

MyFin Desk

എസ്‍ബിഐ-യുടെ നാലാംപാദ അറ്റാദായത്തില്‍ 83% ഉയര്‍ച്ച
X

Summary

  • പലിശ വരുമാനം 31 ശതമാനം ഉയർന്നു
  • നിഷ്ക്രിയാസ്തി അനുപാതം മെച്ചപ്പെട്ടു
  • ഇക്വിറ്റി ഷെയറിന് 11.30 രൂപ ലാഭവിഹിതം



രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2022-23 നാലാം പാദത്തിലെ അറ്റാദായം 83 % വാര്‍ഷിക വര്‍ധനയോടെ 16,694.51 കോടി രൂപയിലെത്തി. ഉയർന്ന പലിശ വരുമാനവും കുറഞ്ഞ പ്രൊവിഷനിംഗുമാണ് മികച്ച അറ്റാദായത്തിലേക്ക് നയിച്ചത്. 2021-22 സാമ്പത്തിക വർഷത്തിലെ ജനുവരി-മാർച്ച് പാദത്തിൽ 9,113.53 കോടി രൂപയാണ് അറ്റാദായം.

മാർച്ച് പാദത്തിൽ ബാങ്കിന്റെ പലിശ വരുമാനം 31 ശതമാനം ഉയർന്ന് 92,951 കോടി രൂപയായെന്നും എസ്ബിഐ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.2021-22 മാര്‍ച്ച് പാദത്തിലെ 7,237.45 കോടി രൂപയിൽ നിന്ന് കിട്ടാക്കടങ്ങൾക്കും ആകസ്മിക ചെലവുകള്‍ക്കുമുള്ള വകയിരുത്തല്‍ ഈ പാദത്തിൽ ഏകദേശം പകുതിയായി കുറഞ്ഞ് 3,315.71 കോടി രൂപയിലെത്തി.

2022-23 സാമ്പത്തിക വർഷത്തിൽ മൊത്തമായി എസ്ബിഐയുടെ അറ്റാദായം 59 % വർധിച്ച് 50,232.45 കോടി രൂപയായി. 2021-22 സാമ്പത്തിക വർഷത്തിലെ ലാഭം 31,675.98 കോടി രൂപയാണ്. സാമ്പത്തിക വര്‍ഷത്തിനുള്ള ലാഭവിഹിതമായി ഒരു ഇക്വിറ്റി ഷെയറിന് 11.30 രൂപ (1130 ശതമാനം) ലാഭവിഹിതം പ്രഖ്യാപിച്ചു. ലാഭവിഹിതം അടയ്‌ക്കുന്ന തീയതി ജൂൺ 14-നാണ് നിശ്ചയിച്ചിരിക്കുന്നത്.

മാര്‍ച്ച് പാദത്തില്‍ ബാങ്കിന്‍റെ പ്രവർത്തന ലാഭം 24.87% വർധിച്ച് 24,621 കോടി രൂപയായി.മുന്‍ പാദത്തിലെ 98.347 കോടി രൂപയിൽ നിന്ന് നാലാം പാദത്തില്‍ മൊത്തം നിഷ്‌ക്രിയ ആസ്തി (NPA) 7.5% കുറഞ്ഞ് 90,927.8 കോടി രൂപയായി. അറ്റ നിഷ്‌ക്രിയ ആസ്തി 23,484 കോടി രൂപയിൽ നിന്ന് 8.6 ശതമാനം കുറഞ്ഞ് 21,466.6 കോടി രൂപയായി. മൊത്ത നിഷ്ക്രിയാസ്തി അനുപാതം മുന്‍പാദത്തിലെ 3.14 ശതമാനത്തിൽ നിന്ന് 2.78 ശതമാനമായും അറ്റ ​​നിഷ്ക്രിയാസ്തി അനുപാതം മുന്‍പാദത്തിലെ 0.77 ശതമാനത്തില്‍ നിന്ന് 0.67 ശതമാനമായും കുറഞ്ഞു. പ്രൊവിഷന്‍ കവറേജ് റേഷ്യോ (PCR) 76.39% ആയിരുന്നു, വാര്‍ഷികാടിസ്ഥാനത്തില്‍ ബിപിഎസിന്‍റെ വർധന

എസ്ബിഐയുടെ ഓഹരികൾ ബിഎസ്ഇ സെന്‍സെക്സില്‍ 9.95 ശതമാനം ഇടിഞ്ഞ് 576.35 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.