image

8 Feb 2023 12:53 PM GMT

Company Results

ശ്രീ സിമെന്റിന്റെ അറ്റാദായം 41 ശതമാനം കുറഞ്ഞു,

PTI

ശ്രീ സിമെന്റിന്റെ അറ്റാദായം 41 ശതമാനം കുറഞ്ഞു,
X

മുംബൈ: നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ശ്രീ സിമന്റിന്റെ കൺസോളിഡേറ്റഡ് അറ്റാദായം 41.61 ശതമാനം ഇടിഞ്ഞ് 281.83 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 482.70 കോടി രൂപയാണ് അറ്റാദായം റിപ്പോർട്ട് ചെയ്തിരുന്നത്. ചെലവിലുണ്ടായ വർധനയാണ് നഷ്ടത്തിന് പിന്നിൽ

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 18.20 ശതമാനം വർധിച്ച് 3,637.11 കോടി രൂപയിൽ നിന്ന് 4,299.26 കോടി രൂപയായി.

കമ്പനിയിലൂടെ വോളിയം വളർച്ച വാർഷികാടിസ്ഥാനത്തിൽ 23ശതമാനം വർധിച്ച് 6.05 മില്യൺ ടണ്ണിൽ നിന്ന് 8.03 മില്യൺ ടണ്ണായി.

കമ്പനിയുടെ മൊത്ത ചെലവ് ഈ പാദത്തിൽ 30.47 ശതമാനം വർധിച്ച് 4,085.28 കോടി രൂപയായി.

കമ്പനിയുടെ പ്രവർത്തന ക്ഷമതയിൽ കേന്ദ്രീകരിച്ച് ഇന്ധനമടക്കമുള്ള അസംസ്കൃത വസ്തുക്കളുടെ വിലകയറ്റത്തിന്റെ ചിലവ് കുറയ്ക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ നീരജ് അഖൗരി പറഞ്ഞു.

നടപ്പു സാമ്പത്തിക വർഷത്തിൽ കമ്പനി, ഓഹരി ഒന്നിന് 45 രൂപ നിരക്കിൽ ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. 2030 ആവുമ്പോഴേക്ക് 80 മില്യൺ ടൺ ശേഷി നേടിയെടുക്കാനാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ, ഇത്തവണ ബജറ്റിൽ ഇൻഫ്രാസ്‌ട്രെച്ചർ മേഖലയിലെ വികസനത്തിന് ഊന്നൽ നൽകി റോഡ് നിർമാണ പദ്ധതികൾ, പ്രധാൻമാതൃ ആവാസ് യോജന, മുതലായ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ വരും വർഷങ്ങളിൽ സിമന്റ് മേഖലയിൽ ശക്തമായ വളർച്ച ഉണ്ടാകുന്നതിനു സഹായിക്കും.

എങ്കിലും അസംസ്കൃത വസ്തുക്കളുടെയും, ഇന്ധനത്തിന്റെയും വില വർധിക്കുന്നത് മാർജിനെ ബാധിക്കുമെന്നും കമ്പനി പ്രസ്താവിച്ചു.

ഇന്ന് വിപണിയിൽ ശ്രീ സിമന്റ് 24239 .95 രൂപയിലാണ് വ്യപാരം അവസാനിപ്പിച്ചത്.