image

27 July 2023 3:59 PM IST

Company Results

26.6% അറ്റാദായ വളര്‍ച്ചയുമായി ശ്രീറാം ഫിനാന്‍സ്

MyFin Desk

shriram finance with 26.6% net profit growth
X

Summary

  • ഇപിഎസ് ബേസികില്‍ 26.12 ശതമാനം വർധന
  • ആദ്യ പാദത്തിലെ അറ്റാദായം 1712.19 കോടി രൂപ


ശ്രീറാം ഗ്രൂപ്പിന്‍റെ മുൻനിര കമ്പനിയായ ശ്രീറാം ഫിനാൻസ് ലിമിറ്റഡ്, ഏപ്രിൽ-ജൂൺ പാദത്തിലെ ഏകീകൃത അറ്റാദായത്തില്‍ 26.6 ശതമാനം വാര്‍ഷിക വര്‍ധന രേഖപ്പെടുത്തി. 1712.19 കോടി രൂപയാണ് ആദ്യ പാദത്തിലെ അറ്റാദായം, കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 1,351.62 കോടി രൂപയായിരുന്നു ഇത്. 2023 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ മൊത്തമായി, 6,020.03 കോടി രൂപയുടെ ഏകീകൃത അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്.

അവലോകന പാദത്തിലെ ഏകീകൃത മൊത്ത വരുമാനം ഒരു വർഷം മുമ്പ് സമാന കാലയളവില്‍ ഉണ്ടായിരുന്ന 7,138.25 കോടി രൂപയിൽ നിന്ന് 8,292.53 കോടി രൂപയായി വളർന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഏകീകൃത മൊത്ത വരുമാനം 30,508.39 കോടി രൂപയാണ്.

മുന്‍ വര്‍ഷം ആദ്യ പാദത്തിലെ 4,044.42 കോടി രൂപയിൽ നിന്ന് ഏകീകൃത അറ്റ ​​പലിശ വരുമാനം ഇക്കഴിഞ്ഞ ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 4,576.61 കോടി രൂപയായി ഉയർന്നു.

ഏകീകൃത ഇപിഎസ് (ഓരോ ഷെയറില്‍ നിന്നുമുള്ള വരുമാനം) ബേസിക് 26.12 ശതമാനം വർധിച്ച്, മുൻ വർഷം ഇതേ കാലയളവിൽ ഉണ്ടായിരുന്ന 36.10 രൂപയില്‍ നിന്ന് 45.53 രൂപയിലെത്തി.

2023 ജൂൺ 30 വരെയുള്ള കണക്ക് പ്രകാരം കമ്പി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 1,93,214.66 കോടി രൂപയാണെന്ന് കമ്പനി അറിയിച്ചു.