2 Nov 2023 4:40 PM IST
Summary
മൊത്തിലാൽ ഓസ്വാൾ വരുമാനത്തിൽ 24% വർധനയോടെ 1,639.2 കോടി രൂപയായി രേഖപ്പെടുത്തി
ടാറ്റ സ്റ്റീൽ നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 6196.24 കോടി രൂപ നഷ്ടം രേഖപ്പെടുത്തി. മുൻ സാമ്പത്തിക വർഷമിതേ കാലയളവിൽ 633.95 കോടി രൂപയുടെ അറ്റാദായം കാണിച്ചിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള മൊത്ത വരുമാനം രണ്ടാം പാദത്തിൽ 7 ശതമാനം കുറഞ്ഞ് 55,681.93 കോടി രൂപയായി. മുൻ പാദത്തിലെ ഇതേ കാലയളവിലിത് 59,877.52 രൂപയായിരുന്നു.
ഈ പാദത്തിൽ കമ്പനി മൂലധന ചെലവുകൾക്കായി 4,553 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. കലിംഗനഗറിലെ 5 എംടിപിഎ വിപുലീകരണവും പഞ്ചാബിൽ 0.75 എംടിപിഎ ഇഎഎഫ് പദ്ധതിയും നടപ്പാക്കിവരികയാണ് കമ്പനി.
മോത്തിലാൽ ഒസ്വാൾ
മൊത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസസ്, സെപ്തംബർ പാദത്തിൽ വരുമാനത്തിൽ 24 ശതമാനം വർധനയോടെ 1,639.2 കോടി രൂപയായി രേഖപ്പെടുത്തി. നികുതിക്ക് ശേഷമുള്ള ലാഭം മുൻ വർഷത്തെ ഇതേ കാലയളവിലെ 509 കോടി രൂപയിൽ നിന്ന് 533.4 കോടി രൂപയായി വർധിച്ചു. 273 കോടി രൂപയുടെ ലാഭം നേടിയ ഫണ്ട് ഡിസ്ട്രിബ്യൂഷൻ ബിസിനസ് ആണ് കമ്പനിയുടെ ലാഭത്തിൽ ഏറ്റവും വലിയ സംഭാവന നൽകിയത്. തുടർന്ന് മൂലധന വിപണി ബിസിനസ്സ് 242.4 കോടി രൂപയായി.
പഠിക്കാം & സമ്പാദിക്കാം
Home
