image

25 Oct 2023 5:35 PM GMT

Company Results

അറ്റാദായത്തില്‍ 61.6 % നഷ്ടം രേഖപ്പെടുത്തി ടെക് മഹീന്ദ്ര

MyFin Desk

tech mahindra posted a 61.6% loss in net profit
X

Summary

  • കമ്പനിയുടെ പ്രവര്‍ത്തന വരുമാനം രണ്ട് ശതമാനം താഴ്ന്ന് മുന്‍ വര്‍ഷത്തെ 13,129.5 കോടി രൂപയില്‍ നിന്നും 12,864 കോടി രൂപയിലേക്കും എത്തി.


ടെക് മഹീന്ദ്രയുടെ ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ അറ്റാദായത്തില്‍ കാര്യമായ നഷ്ടം രേഖപ്പെടുത്തി. കമ്യൂണിക്കേഷന്‍സ്, മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്, ബിഎഫ്എശ്‌ഐ എന്നീ മേഖലകളിലെ വരുമാനത്തിലും കുത്തനെ ഇടിവ് സംഭവിച്ചു.

കമ്പനിയുടെ അറ്റാദായത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 61.1 ശതമാനം ഇടിവാണുണ്ടായത്. ഇത് മുന്‍വര്‍ഷത്തെ 1,285.4 കോടി രൂപയില്‍ നിന്നും 494 കോടി രൂപയിലേക്ക് എത്തി. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം രണ്ട് ശതമാനം താഴ്ന്ന് മുന്‍ വര്‍ഷത്തെ 13,129.5 കോടി രൂപയില്‍ നിന്നും 12,864 കോടി രൂപയിലേക്കും എത്തി.

കമ്പനിയുടെ 40 ശതമാനം വരുമാനം കമ്യൂണിക്കേഷന്‍, മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തില്‍ നിന്നുമാണ്. ഇത് പാദാടിസ്ഥാനത്തില്‍ 4.9 ശതമാനം താഴ്ന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ 11.5 ശതമാനം കുറവും രേഖപ്പെടുത്തി. കമ്പനിയുടെ എബിറ്റിഡ മാര്‍ജിന്‍ 4.7 ശതമാനമാണ്. ഇത് മുന്‍ പാദത്തില്‍ 6.8 ശതമാനമായിരുന്നു.

ഇന്ന് ഫലം പുറത്തു വന്ന പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സിന്റെ അറ്റാദായം 45.83 ശതമാനം ഉയര്‍ന്ന് 384.40 കോടി രൂപയായി. സെപ്റ്റംബറില്‍ അഴസാനിച്ച പാദത്തിലെ കമ്പനിയുടെ അറ്റ വില്‍പ്പന 1,766.14 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇത് 1,672.18 കോടി രൂപയായിരുന്നു. കമ്പനിയുടെ എബിറ്റിഡ 1,578.06 കോടി രൂപയാണ്.

ഭക്ഷ്യ സേവന കമ്പനിയായ ജൂബിലന്റ് ഫുഡ് വര്‍ക്ക്‌സിന് സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ 72.1 കോടി രൂപയുടെ അറ്റാദായം. മുന്‍ വര്‍ഷത്തെ ഇതേ പാദത്തില്‍ കമ്പനി 119.2 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. അവലോകന പാദത്തില്‍ ഈ പിസ വില്‍പ്പന കമ്പനിയുടെ വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 4.5 ശതമാനം ഉയര്‍ന്ന് 1,344.8 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 1286.8 കോടി രൂപയായിരുന്നു.