image

6 April 2023 4:30 PM GMT

Company Results

നാലാം പാദത്തിൽ ടൈറ്റൻ ലിമിറ്റഡിന് മികച്ച വരുമാന വളർച്ച

MyFin Desk

നാലാം പാദത്തിൽ ടൈറ്റൻ ലിമിറ്റഡിന്  മികച്ച വരുമാന വളർച്ച
X

Summary

  • വരുമാന വളർച്ചയിൽ 25 ശതമാനത്തിന്റെ വർധന
  • ജ്വല്ലറി വിഭാഗത്തിൽ 23 ശതമാനം വർധന
  • വാച്ചുകളുടെ വിഭാഗത്തിൽ 41 ശതമാനം വർധന


മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ ടൈറ്റൻ ലിമിറ്റഡിന്റെ വരുമാന വളർച്ചയിൽ വാർഷികാടിസ്ഥാനത്തിൽ 25 ശതമാനത്തിന്റെ വർധന. കമ്പനിയുടെ എല്ലാ പ്രധാന ബിസിനസ്സുകളിലും ഇരട്ട അക്ക വളർച്ചയാണ് ഉണ്ടായത്. നാലാം പാദത്തിൽ ആഭ്യന്തര വിപണിയിലും, അന്താരാഷ്ട്ര വിപണിയിലും റീട്ടെയിൽ വിപുലീകരണത്തിൽ മികച്ച പുരോഗതി കൈവരിച്ചു. നാലാം പാദത്തിന്റെ അവസാനത്തോടെ 2710 സ്റ്റോറുകളാണ് കമ്പനിക്കുള്ളത്. ജ്വല്ലറി വിഭാഗത്തിൽ, വാർഷികാടിസ്ഥാനത്തിൽ 23 ശതമാനത്തിന്റെ വർധനവുണ്ടായി.

വാച്ചുകളുടെ വിഭാഗത്തിൽ വാർഷികാടിസ്ഥാനത്തിൽ 41 ശതമാനത്തിന്റെ വർധനവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വാച്ചുകളുടെയും വെയറബിൾസിന്റെയും ബിസിസിനസിൽ 5,000 കോടി രൂപയുടെ യൂണിഫോം കൺസ്യൂമർ പ്രൈസ് (യുസിപി) വില്പന എന്ന ലക്ഷ്യം കൈവരിക്കുന്നതിന് കഴിഞ്ഞുവെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

കമ്പനിയുടെ മറ്റു വളർന്നു വരുന്ന ബിസിനസുകളായ സുഗന്ധദ്രവ്യങ്ങൾ, ഫാഷൻ ആക്സസറികൾ, ഇന്ത്യൻ വസ്ത്രങ്ങൾ എന്നിവയിൽ മാർച്ച് പാദത്തിൽ വാർഷികാടിസ്ഥാനത്തിൽ 81 ശതമാനത്തിന്റെ വളർച്ചയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സുഗന്ധദ്രവ്യങ്ങൾ, ഫാഷൻ ആക്സസറികൾ എന്നിവയുടെ ബിസിനസിൽ 31 ശതമാനത്തിന്റെ വർധനവുണ്ടായി.

ഇതിൽ സുഗന്ധ ദ്രവ്യങ്ങളുടെ വിഭാഗത്തിൽ മാത്രം 24 ശതമാനത്തിന്റെ വളർച്ചയുണ്ടായി.

ഇന്ത്യൻ ഡ്രസ്സുകളുടെ ബിസിനസ്സായ തനേരിയയുടെ വില്പനയിൽ വാർഷികാടിസ്ഥാനത്തിൽ 208 ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്. പുതിയ സ്റ്റോറുകളുടെ എണ്ണം വർധിച്ചതും, നിലവിലെ സ്റ്റോറുകളിൽ മികച്ച വളർച്ച റിപ്പോർട്ട് ചെയ്തതുമാണ് ഇതിനു കാരണം.