7 May 2025 7:30 PM IST
ഗൃഹോപകരണ നിർമ്മാതാക്കളായ വോൾട്ടാസിന്റെ 2025 സാമ്പത്തിക വർഷത്തെ മാർച്ച് പാദത്തിലെ അറ്റാദായം ഇരട്ടിയിലധികം വർധിച്ച് 236 കോടി രൂപയായി. 2023-24 സാമ്പത്തിക വർഷത്തിലെ ജനുവരി-മാർച്ച് കാലയളവിൽ 111 കോടി രൂപയായിരുന്നു അറ്റാദായം. നാലാം പാദത്തിലെ മൊത്ത വരുമാനം 4,847 കോടി രൂപയായി വർധിച്ചു. ഒരു വർഷം മുമ്പ് ഇതേ കാലയളവിൽ 4,257 കോടി രൂപയായിരുന്നു വരുമാനം.
2025 സാമ്പത്തിക വർഷത്തിലെ മുഴുവൻ അറ്റാദായം 2024 സാമ്പത്തിക വർഷത്തിലെ 248 കോടി രൂപയിൽ നിന്ന് 834 കോടി രൂപയായി. 2024-25 വർഷത്തേക്ക് ഒരു രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 7 രൂപ ലാഭവിഹിതം നൽകാൻ ഡയറക്ടർ ബോർഡ് ശുപാർശ ചെയ്തു.
പഠിക്കാം & സമ്പാദിക്കാം
Home
