image

13 Jan 2023 12:07 PM GMT

Company Results

മൂന്നാംപാദത്തില്‍ വിപ്രോയുടെ അറ്റാദായത്തില്‍ 3% വര്‍ധന

MyFin Desk

മൂന്നാംപാദത്തില്‍ വിപ്രോയുടെ അറ്റാദായത്തില്‍ 3% വര്‍ധന
X

Summary

  • മൂന്നാം പാദത്തില്‍ കമ്പനിയുടെ അഞ്ച് ടോപ് ലെവല്‍ ഉപഭോക്താക്കളില്‍ നിന്നുള്ള വരുമാനം 15.7 ശതമാനം ഉയര്‍ന്നു.


വിപ്രോയുടെ അറ്റാദായത്തില്‍ ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 2.8 ശതമനം വര്‍ധന. കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 3,053 കോടി രൂപയായാണ് ഉയര്‍ന്നത്. കണ്‍സോളിഡേറ്റഡ് വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ ഇതേ പാദത്തില്‍ 14.3 ശതമാനം ഉയര്‍ന്ന് 23,229 കോടി രൂപയുമായി. 2023 സാമ്പത്തിക വര്‍ഷത്തില്‍ വിപ്രോ ഐടി സേവനങ്ങളില്‍ നവിന്നുള്ള വരുമാന വളര്‍ച്ച 11.5 ശതമാനത്തിനും 12 ശതമാനത്തിനും ഇടയിലാണ് പ്രതീക്ഷിച്ചിരുന്നത്.

ഐടി സേവനങ്ങളില്‍ നിന്നുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 10.4 ശതമാനം ഉയര്‍ന്നു. പ്രവര്‍ത്തന ലാഭം, പലിശയും, നികുതിയും കിഴിക്കുന്നതിനു മുന്‍പുള്ള വരുമാനം (EBIT അടിസ്ഥാനമായി കണക്കാക്കിയത്) പാദാടിസ്ഥാനത്തില്‍ 120 ബേസിസ് പോയിന്റ് ഉയര്‍ന്ന് 16.3 ശതമാനമായി. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ കമ്പനി 4.3 കോടി ഡോളറിന്റെ ഇടപാടുകളാണ് നേടിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ ഇടാപാടുകള്‍ 26 ശതമാനം ഉയര്‍ന്നു. വലിയ ഇടപാടുകളുടെ അളവില്‍ 69 ശതമാനവും ഉയര്‍ച്ചയാണുണ്ടായത്.

മൂന്നാം പാദത്തില്‍ കമ്പനിയുടെ അഞ്ച് ടോപ് ലെവല്‍ ഉപഭോക്താക്കളില്‍ നിന്നുള്ള വരുമാനം 15.7 ശതമാനം ഉയര്‍ന്നു. പത്ത് ഉപഭോക്താക്കളില്‍ നിന്നുള്ളത് 14.7 ശതമാനവുമായി. കഴിഞ്ഞ വര്‍ഷം കമ്പനി പുതിയ പ്രവര്‍ത്തന മാതൃക അവതരിപ്പിച്ചിരുന്നു. അമേരിക്കയിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ രണ്ടായി തിരിച്ചു. ഒന്നാമത്തേത് ഹെല്‍ത്ത് കെയര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍, ലൈഫ്സയന്‍സ്, റീട്ടെയില്‍, ഗതാഗതവും അതുമായി ബന്ധപ്പെട്ട സേവനങ്ങള്‍, കമ്യൂണിക്കേഷന്‍, മീഡിയ എന്നിവയാണ്. ഇത് ലാറ്റിനമേരിക്കയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. പാദാടിസ്ഥാനത്തില്‍ ഈ പ്രദേശം 1.1 ശതമാനം വളര്‍ച്ച നേടി.

ധനകാര്യ സേവനങ്ങള്‍, മാനുഫാക്ച്ചറിംഗ്, ഊര്‍ജ്ജം, അമേരിക്കയിലെയും കാനഡയിലെയും ഹൈ-ടെക് വ്യവസായങ്ങള്‍ എന്നിവയുള്‍പ്പെടുന്നതാണ് രണ്ടാമത്തേത്. ഈ മേഖല വിപ്രോയുടെ നോര്‍ത്ത് അമേരിക്കയിലെ മൊത്ത വളര്‍ച്ചയിലെ പ്രധാന പങ്കാളിയാണ്. കമ്പനിയുടെ ആഗോള വരുമാനത്തിലെ ഈ മേഖലയുടെ പങ്ക് 31 ശതമാനമാണ്. പാദാടിസ്ഥാനത്തില്‍ ഈ മേഖല 1.4 ശതമാനം ഇടിവ് രേഖപ്പെടുത്തി.

രണ്ടാമത്തെ മേഖലയിലെ വരുമാനത്തിലെ കുറവ് ബാങ്കിംഗ്, ധനകാര്യ സേവനം, ഹൈ-ടെക് വ്യവസായങ്ങള്‍ എന്നിവയിലെ ഇടിവാണ് വ്യക്തമാക്കുന്നത്. ഡിസംബര്‍ പാദത്തില്‍ അമേരിക്കയിലെ ഒന്നാമത്തെ മേഖല 29.4 ശതമാനം മൊത്തം വരുമാനത്തിലേക്ക് സംഭാവന ചെയ്തു. രണ്ടാമത്തെ മേഖല 30.8 ശതമാനവും, യൂറോപ്പ് 28.8 ശതമാനവുമാണ് നല്‍കിയതെന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്.