18 Nov 2025 3:25 PM IST
Summary
പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ്
പഠനത്തിന് ശേഷം തൊഴിൽ കണ്ടെത്താൻ ശ്രമിക്കുന്നവർക്ക് സർക്കാർ സ്‌കോളർഷിപ്പ് നൽകുന്നു. കണക്റ്റ് ടു വർക്ക് സ്‌കോളർഷിപ് പദ്ധതിയായ ‘പ്രജ്വല’ പ്രകാരം ഒരു വർഷത്തേക്ക് പ്രതി മാസം 1000 രൂപ വീതം നൽകും. പദ്ധതിയിലൂടെ അഞ്ച് ലക്ഷം പേർക്ക് സ്‌കോളർഷിപ്പ് നൽകാനാണ് ലക്‌ഷ്യം. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഉദ്യോഗാർഥികളെ ജോലി കണ്ടെത്താൻ സഹായിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 18 മുതൽ 30 വയസ് വരെയുള്ള യുവതി യുവാക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
Plus Two/VHSC/ITI/Diploma/Degree വിജയത്തിന് ശേഷം വിവിധ സ്കിൽ കോഴ്സുകൾ പഠിക്കുന്നവരോ,മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതോ ആയവർക്ക് സ്‌കോളർഷിപ്പ് ലഭിക്കും. അപേക്ഷകുന്ന വ്യക്തി കേരളത്തിൽ താമസിക്കുന്ന ആളായിരിക്കണം കൂടാതെ, വാർഷിക കുടുംബ വരുമാനം ₹1,00,000/-ൽ താഴെയുമാകണം. പ്രായം 18 മുതൽ 30 വയസ്സ് വരെയാകും പരിഗണിക്കുക.
സർക്കാർ വകുപ്പുകൾ, പൊതു മേഖലാ സ്ഥാപനങ്ങൾ, അംഗീകൃത സർവകലാശാലകൾ, UPSC, സംസ്ഥാന PSC, സൈനിക വിഭാഗം, ബാങ്ക്, റെയിൽവേ എന്നിവയുടെ പരിശീലനങ്ങൾക്കോ പരീക്ഷാ തയ്യാറെടുപ്പിനോ പങ്കെടുക്കുന്നവർക്ക് സ്കോളർഷിപ്പിനായി അപേക്ഷിക്കാം.
അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിരിക്കണം, കൂടാതെ പരിശീലന കേന്ദ്രത്തിന്റെ രേഖകളും സമർപ്പിക്കണം.അപേക്ഷ eemployment.kerala.gov.in പോർട്ടലിൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകളുടെ പരിശോധന ജില്ലാ തൊഴിൽ എക്സ്ചേഞ്ച് തലത്തിൽ നടക്കും. പദ്ധതിയുടെ സംസ്ഥാനതല നിയന്ത്രണം Employment Directorate മുഖേന ആയിരിക്കും നടക്കുക.
പഠിക്കാം & സമ്പാദിക്കാം
Home
