image

16 April 2024 7:35 AM GMT

News

ബാബ രാംദേവിന്റെ കേസ് സുപ്രീം കോടതി 23-ലേക്ക് മാറ്റി

MyFin Desk

ബാബ രാംദേവിന്റെ കേസ് സുപ്രീം കോടതി 23-ലേക്ക് മാറ്റി
X

Summary

  • തെറ്റിദ്ധാരണ ജനിപ്പിക്കും വിധം പതഞ്ജലി പരസ്യം നല്‍കിയെന്നാണ് കേസ്
  • ഐഎംഎ ആണ് പതഞ്ജലിക്കെതിരേ പരാതിപ്പെട്ടത്
  • തങ്ങളുടെ പ്രവൃത്തികള്‍ക്ക് പരസ്യമായി മാപ്പ് പറയാന്‍ തയാറാണെന്നു രാംദേവ്കോടതിയെ അറിയിച്ചു


സുപ്രീം കോടതിയില്‍ കുറ്റസമ്മതം നടത്തി ബാബ രാംദേവ്.

പതഞ്ജലി പരസ്യ വിവാദവുമായി ബന്ധപ്പെട്ട കേസിലാണ് സ്ഥാപകന്‍ ബാബ രാംദേവും പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ് എംഡി ആചാര്യ ബാലകൃഷ്ണയും കുറ്റസമ്മതം നടത്തിയത്.

തങ്ങളുടെ പ്രവൃത്തികള്‍ക്ക് പരസ്യമായി മാപ്പ് പറയാന്‍ തയാറാണെന്നും അവര്‍ കോടതിയെ അറിയിച്ചു.

ഏപ്രില്‍ 23-ന് അടുത്ത ഹിയറിംഗ് നടക്കുമ്പോള്‍ ബാബ രാംദേവും, ആചാര്യ ബാലകൃഷ്ണയും ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.

തെറ്റിദ്ധാരണ ജനിപ്പിക്കും വിധം പതഞ്ജലി പരസ്യം നല്‍കിയെന്നാണ് കേസ്. ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) ആണ് പതഞ്ജലിക്കെതിരേ പരാതിപ്പെട്ടത്.

പരസ്യത്തില്‍ പതഞ്ജലി, അലോപ്പതി ഉള്‍പ്പെടെയുള്ള ആരോഗ്യശാഖകളെ പരിഹസിക്കുന്നുവെന്നും പൊതുജനങ്ങള്‍ക്കു മുന്‍പില്‍ തെറ്റിദ്ധാരണ പടര്‍ത്തി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചാണു ഐഎംഎ പരാതിപ്പെട്ടത്.

ഇതേ തുടര്‍ന്നു പരസ്യങ്ങള്‍ നിയന്ത്രിക്കണമെന്നു സുപ്രീം കോടതി പതഞ്ജലിയോട് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയെങ്കിലും പ്രതികരിക്കാത്തതിനെ തുടര്‍ന്നു കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു പോവുകയായിരുന്നു.