14 Jan 2022 10:56 AM IST
Summary
ഇന്ത്യന്‍-അമേരിക്കന്‍ ബിസിനസ് എക്‌സിക്യൂട്ടീവും പെപ്‌സികോയുടെ മുന്‍ ചെയര്‍പേഴ്‌സണും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഇന്ദ്ര നൂയി 1955 ഒക്ടോബര്‍ 28ന് മദ്രാസിലാണ് ജനിച്ചത്. പിതാവ് കൃഷ്ണമൂര്‍ത്തി ,എസ് ബി ഐ ഉദ്യോഗസ്ഥനായിരുന്നു. അമ്മ,ശാന്ത കൃഷ്ണമൂര്‍ത്തി. ഭര്‍ത്താവ് രാജ് നൂയി. മക്കള്‍ രണ്ട് പേര്‍ . ടി. നഗറിലെ ഹോളി ഏഞ്ചല്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നൂയി സകൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1974-ല്‍ മദ്രാസ് യൂണിവേഴ്സിറ്റിയിലെ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതശാസ്ത്രം […]
ഇന്ത്യന്‍-അമേരിക്കന്‍ ബിസിനസ് എക്‌സിക്യൂട്ടീവും പെപ്‌സികോയുടെ മുന്‍ ചെയര്‍പേഴ്‌സണും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഇന്ദ്ര നൂയി 1955 ഒക്ടോബര്‍ 28ന് മദ്രാസിലാണ് ജനിച്ചത്. പിതാവ് കൃഷ്ണമൂര്‍ത്തി ,എസ് ബി ഐ ഉദ്യോഗസ്ഥനായിരുന്നു. അമ്മ,ശാന്ത കൃഷ്ണമൂര്‍ത്തി. ഭര്‍ത്താവ് രാജ് നൂയി. മക്കള്‍ രണ്ട് പേര്‍ . ടി. നഗറിലെ ഹോളി ഏഞ്ചല്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് നൂയി സകൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
1974-ല്‍ മദ്രാസ് യൂണിവേഴ്സിറ്റിയിലെ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതശാസ്ത്രം എന്നിവയില്‍ ബിരുദവും 1976-ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കല്‍ക്കട്ടയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി. 1978-ല്‍, യേല്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ പ്രവേശനം നേടിയ നൂയി, യു എസ് എ യിലേക്ക് മാറി, അവിടെ നിന്ന് പബ്ലിക് ആന്‍ഡ് പ്രൈവറ്റ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും നേടി.
ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളില്‍ നൂയി തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 2014-ല്‍, ഫോര്‍ബ്‌സിന്റെ ലോകത്തിലെ ഏറ്റവും ശക്തരായ 100 സ്ത്രീകളുടെ പട്ടികയില്‍ 13-ാം സ്ഥാനത്തെത്തിയത് ഇതിനുദാഹരണമാണ്. 2015-ല്‍ ഫോര്‍ച്യൂണ്‍ ലിസ്റ്റിലെ ഏറ്റവും ശക്തരായ രണ്ടാമത്തെ സ്ത്രീയായി റാങ്ക് ചെയ്യപ്പെട്ടു. 2017-ല്‍, ഫോര്‍ബ്‌സിന്റെ ബിസിനസ്സിലെ ഏറ്റവും ശക്തരായ 19 സ്ത്രീകളുടെ പട്ടികയില്‍ വീണ്ടും ശക്തയായ രണ്ടാമത്തെ സ്ത്രീയായി അവര്‍ തിരഞ്ഞെടുക്കപ്പെട്ടു. ആമസോണിന്റെയും ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെയും ബോര്‍ഡുകളില്‍ നൂയി സേവനമനുഷ്ഠിക്കുന്നു. 2021 മെയില്‍ നൂയി തങ്ങളുടെ ബോര്‍ഡില്‍ ചേരണമെന്ന് ഫിലിപ്‌സ് നിര്‍ദ്ദേശിച്ചിരുന്നു .
1994 ലാണ് നൂയി ബഹുരാഷ്ട്ര കമ്പനിയായ പെപ്സികോയില്‍ ചേരുന്നത്. 2000 ല്‍ സീനിയര്‍ വൈസ് പ്രസിഡണ്ടും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായി. 2006 ല്‍ കമ്പനിയുടെ സി ഇ ഒ ആയി. ഒരു പതിറ്റാണ്ടോളം കമ്പനിയുടെ ആഗോള ബിസിനസ് തന്ത്രങ്ങള്‍ക്ക് നൂയി ചുക്കാന്‍ പിടിച്ചു. 2018 ല്‍ പെപ്സികോ സി ഇ ഒ പദവി ഒഴിഞ്ഞു. പിന്നീട് 2019 തുടക്കം വരെ ചെയര്‍പേഴ്സണ്‍ ആയി തുടര്‍ന്നു.
2019-ല്‍, കണക്റ്റിക്കട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റുമായി ചേര്‍ന്ന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പുതുതായി സൃഷ്ടിച്ച കണക്റ്റിക്കട്ട് ഇക്കണോമിക് റിസോഴ്‌സ് സെന്ററിന്റെ സഹ-ഡയറക്ടറായി നൂയി പ്രവര്‍ത്തിച്ചു. നിരവധി അവാര്‍ഡുകള്‍ ഇന്ദ്ര റോയിയെ തേടിയെത്തി.
2008 ജനുവരിയില്‍, നൂയി യു.എസ്-ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. നൂയി യുഎസ്ഐബിസിയുടെ ഡയറക്ടര്‍ ബോര്‍ഡിനെ നയിക്കുന്നു. അമേരിക്കന്‍ വ്യവസായത്തിന്റെ ക്രോസ്-സെക്ഷനെ പ്രതിനിധീകരിക്കുന്ന 60-ലധികം സീനിയര്‍ എക്സിക്യൂട്ടീവുകളുടെ ഒരു അസംബ്ലിയാണിത്. 2008-ല്‍, അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സസിന്റെ ഫെല്ലോഷിപ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ യു.എസ്. ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ട് അമേരിക്കയിലെ ഏറ്റവും മികച്ച നേതാക്കളില്‍ ഒരാളായി നൂയിയെ തിരഞ്ഞെടുത്തു.
2009 ജൂലൈയില്‍ ഗ്ലോബല്‍ സപ്ലൈ ചെയിന്‍ ലീഡേഴ്‌സ് ഗ്രൂപ്പന്റെ സി ഇ ഒ പദവിയിലേക്ക് തിരഞ്ഞെടുത്തു. ഇതേ വര്‍ഷം ഉപദേശക ഏജന്‍സിയായ ബ്രണ്ടന്‍ വുഡ് ഇന്റര്‍നാഷണല്‍, 'ദ ടോപ്പ്ഗണ്‍ സി ഇ ഒ മാരില്‍' ഒരാളായി നൂയിയെ കണക്കാക്കി. ഫോര്‍ച്യൂണ്‍ മാഗസിന്‍ 2006, 2007, 2008, 2009, 2010 വര്‍ഷങ്ങളിലെ ഏറ്റവും ശക്തരായ വനിതകളുടെ വാര്‍ഷിക റാങ്കിംഗില്‍ നൂയി ഒന്നാം സ്ഥാനത്തെത്തി. 2013-ല്‍ എന്‍ഡിടിവി '25 മികച്ച ഗ്ലോബല്‍ ലിവിംഗ് ഇതിഹാസങ്ങളില്‍' ഒരാളായി തെരഞ്ഞെടുക്കപ്പെട്ടു. 2013 ഡിസംബര്‍ 14 ന് രാഷ്ട്രപതി ഭവനില്‍ ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. 2018-ലെ സി ഇ ഒ മാഗസിന്‍ നൂയിയെ 'ലോകത്തിലെ ഏറ്റവും മികച്ച സി ഇ ഒമാരില്‍ ഒരാളായി' തിരഞ്ഞെടുത്തു. 2020 ഫെബ്രുവരിയില്‍, കണക്റ്റിക്കട്ടിലെ വുമണ്‍ വോട്ടേഴ്‌സ് ലീഗ് ഓഫ് വുമണ്‍ ഇന്‍ ബിസിനസ് അവാര്‍ഡ് നല്‍കി നൂയിയെ ആദരിച്ചു. 2021-ല്‍ ദേശീയ വനിതാ ഹാള്‍ ഓഫ് ഫെയിമില്‍ നൂയിയെ ഉള്‍പ്പെടുത്തിുകയും ചെയ്തു.
പഠിക്കാം & സമ്പാദിക്കാം
Home
