image

12 Feb 2022 10:51 AM IST

Banking

ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍സിന്റെ Q3 നഷ്ടം കുറഞ്ഞു

PTI

ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍സിന്റെ Q3 നഷ്ടം കുറഞ്ഞു
X

Summary

ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനിച്ച പാദത്തില്‍ ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ മൊത്ത നഷ്ടം 181.56 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നഷ്ടം 490.73 കോടി രൂപയായിരുന്നു. അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ പാദത്തിലെ 68.18 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസംബര്‍ പാദത്തില്‍ നഷ്ട്ടം വർധിക്കുകയാണ് ഉണ്ടായിരിക്കുന്നത്. മൂന്നാം പാദത്തിലെ മൊത്തം വരുമാനം 732.47 കോടി രൂപയായപ്പോള്‍ മൊത്തം ചെലവ് 975.47 കോടി രൂപയായി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ


ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനിച്ച പാദത്തില്‍ ഉജ്ജീവന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ മൊത്ത നഷ്ടം 181.56 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നഷ്ടം 490.73 കോടി രൂപയായിരുന്നു.

അതേസമയം നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബര്‍ പാദത്തിലെ 68.18 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസംബര്‍ പാദത്തില്‍ നഷ്ട്ടം വർധിക്കുകയാണ് ഉണ്ടായിരിക്കുന്നത്.

മൂന്നാം പാദത്തിലെ മൊത്തം വരുമാനം 732.47 കോടി രൂപയായപ്പോള്‍ മൊത്തം ചെലവ് 975.47 കോടി രൂപയായി. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ മൊത്തം വരുമാനം 792.08 കോടി രൂപയും ചെലവ് 1,454.71 കോടി രൂപയുമായിരുന്നു രേഖപ്പെടുത്തിയത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 30 ന് നടന്ന ബോര്‍ഡ് യോഗത്തില്‍ കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഉജ്ജീവന്‍ സ്മാള്‍ ഫിനാന്‍സ് ബാങ്കുമായി സംയോജിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്.

കമ്പനിയുടെ പ്രധാന വരുമാനം ഉജ്ജീവന്‍ സ്മാള്‍ ഫിനാന്‍സ് ബാങ്കില്‍ നിന്നുമാണ്.