13 May 2022 9:15 AM IST
Summary
ഡെല്‍ഹി:ആദിത്യ ബിര്‍ള കാപിറ്റലിന്റെ നാലാംപാദത്തിലെ നികുതി കിഴിച്ചുള്ള കണ്‍സോളിഡേറ്റഡ് ലാഭം 20 ശതമാനം ഉയര്‍ന്ന് 450 കോടി രൂപയായി. കമ്പനിയുടെ കണ്‍സോളിഡേറ്റഡ് വരുമാനം 18 ശതമാനം ഉയര്‍ന്ന് 6,962 കോടി രൂപയുമായി. 2021-22 സാമ്പത്തിക വര്‍ഷത്തിലെ കണ്‍സോളിഡേറ്റഡ് വരുമാനം 16 ശതമാനം ഉയര്‍ന്ന് 23,633 കോടി രൂപയായി. നികുതിയ്ക്കുശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം 51 ശതമാനം ഉയര്‍ന്ന് 1,706 കോടി രൂപയുമായി. 'ഉയര്‍ന്ന നിലവാരത്തില്‍, ഏകദേശം 35 ദശലക്ഷത്തോളം സജീവ ഉപഭോക്താക്കളുടെ റീട്ടെയില്‍ ഫ്രാഞ്ചൈസിയുള്ള ഒരു സംയോജിത പ്ലാറ്റ്ഫോമാണ്...
ഡെല്‍ഹി:ആദിത്യ ബിര്‍ള കാപിറ്റലിന്റെ നാലാംപാദത്തിലെ നികുതി കിഴിച്ചുള്ള കണ്‍സോളിഡേറ്റഡ് ലാഭം 20 ശതമാനം ഉയര്‍ന്ന് 450 കോടി രൂപയായി. കമ്പനിയുടെ കണ്‍സോളിഡേറ്റഡ് വരുമാനം 18 ശതമാനം ഉയര്‍ന്ന് 6,962 കോടി രൂപയുമായി. 2021-22 സാമ്പത്തിക വര്‍ഷത്തിലെ കണ്‍സോളിഡേറ്റഡ് വരുമാനം 16 ശതമാനം ഉയര്‍ന്ന് 23,633 കോടി രൂപയായി. നികുതിയ്ക്കുശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം 51 ശതമാനം ഉയര്‍ന്ന് 1,706 കോടി രൂപയുമായി.
'ഉയര്‍ന്ന നിലവാരത്തില്‍, ഏകദേശം 35 ദശലക്ഷത്തോളം സജീവ ഉപഭോക്താക്കളുടെ റീട്ടെയില്‍ ഫ്രാഞ്ചൈസിയുള്ള ഒരു സംയോജിത പ്ലാറ്റ്ഫോമാണ് കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഞങ്ങള്‍ ഞങ്ങളുടെ ലാഭം മൂന്നിരട്ടിയാക്കി,'എബിസിഎല്‍ ചീഫ് എക്സിക്യൂട്ടീവ് അജയ് ശ്രീനിവാസന്‍ പറഞ്ഞു. ബിസിഎല്ലിന്റെ ഓഹരി വ്യാഴാഴ്ച ബിഎസ്ഇയില്‍ 2.73 ശതമാനം ഇടിഞ്ഞ് 99.65 രൂപയിലാണ് ക്ലോസ് ചെയ്തത്.
പഠിക്കാം & സമ്പാദിക്കാം
Home
