image

19 May 2022 1:36 AM GMT

Banking

പണപ്പെരുപ്പം ഏശിയില്ല, ഐടിസിയുടെ അറ്റാദായം 11.60 ശതമാനം വര്‍ധിച്ചു

MyFin Desk

പണപ്പെരുപ്പം ഏശിയില്ല, ഐടിസിയുടെ അറ്റാദായം 11.60 ശതമാനം വര്‍ധിച്ചു
X

Summary

itc, ല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ഐടിസിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 11.60 ശതമാനം വര്‍ധിച്ച് 4,259.68 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മാര്‍ച്ച് പാദത്തില്‍ കമ്പനി 3,816.84 കോടി രൂപ അറ്റാദായം നേടിയതായി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിലെ 15,404.37 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പാദത്തില്‍ 15.25 ശതമാനം ഉയര്‍ന്ന് 17,754.02 കോടി രൂപയായി. 2021-22 സാമ്പത്തിക വര്‍ഷത്തിലെ […]


itc, ല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ഐടിസിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 11.60 ശതമാനം വര്‍ധിച്ച് 4,259.68 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മാര്‍ച്ച് പാദത്തില്‍ കമ്പനി 3,816.84 കോടി രൂപ അറ്റാദായം നേടിയതായി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിലെ 15,404.37 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പാദത്തില്‍ 15.25 ശതമാനം ഉയര്‍ന്ന് 17,754.02 കോടി രൂപയായി.

2021-22 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ഐടിസിയുടെ മൊത്തം ചെലവ് മുന്‍വര്‍ഷത്തെ ഇതേ കാലയളവിലെ 10,944.64 കോടി രൂപയില്‍ നിന്ന് 15.41 ശതമാനം വര്‍ധിച്ച് 12,632.29 കോടി രൂപയായിരുന്നു. ഈ പാദത്തില്‍ സിഗരറ്റ് വിഭാഗത്തിന്റെ വരുമാനം 7,177.01 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 6,508.43 കോടി രൂപയായിരുന്നു. സിഗരറ്റ് ഒഴികെയുള്ള എഫ്എംസിജി വിഭാഗത്തിന്റെ വരുമാനം 4,148.62 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,694.8 കോടി രൂപയായിരുന്നു. അഗ്രി ബിസിനസ്സ് വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 3,383 കോടി രൂപയില്‍ നിന്ന് 4,375.42 കോടി രൂപയായി.

പേപ്പര്‍ബോര്‍ഡുകള്‍, പേപ്പര്‍, പാക്കേജിംഗ് എന്നിവയുടെ വരുമാനം നാലാം പാദത്തില്‍ 2,182.77 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,655.91 കോടി രൂപയായിരുന്നു. നാലാം പാദത്തില്‍ ഹോട്ടല്‍ ബിസിനസ്സ് 407.42 കോടി രൂപ വരുമാനം നേടിയതായി ഐടിസി അറിയിച്ചു. മുന്‍വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 302.35 കോടി രൂപയായിരുന്നു.

2022 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ഐടിസിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 2020-21 ലെ 13,389.8 കോടി രൂപയില്‍ നിന്ന് 15,485.65 കോടി രൂപയായി. 2021 സാമ്പത്തിക വര്‍ഷത്തിലെ 53,155.12 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കണ്‍സോളിഡേറ്റഡ് വരുമാനം 65,204.96 കോടി രൂപയായിരുന്നു.

2022 സാമ്പത്തിക വര്‍ഷത്തില്‍, ഒരു രൂപ മുഖവിലയുള്ള സാധാരണ ഓഹരിക്ക് 6.25 രൂപ അന്തിമ ലാഭവിഹിതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തതായി ഐടിസി അറിയിച്ചു. 2022 മാര്‍ച്ച് 4-ന് നല്‍കിയ ഇടക്കാല ലാഭവിഹിതമായ 5.25 രൂപ കൂടി ചേർത്താൽ, മൊത്തം ലാഭവിഹിതം ഒരു ഷെയറിന് 11.50 രൂപയാണ്.