image

24 May 2022 7:56 AM GMT

Company Results

തലപ്പത്തെ മാറ്റം: രൂപ ആന്‍ഡ് കമ്പനി ഓഹരികള്‍ 16 ശതമാനം ഇടിഞ്ഞു

MyFin Bureau

തലപ്പത്തെ മാറ്റം: രൂപ ആന്‍ഡ് കമ്പനി ഓഹരികള്‍ 16 ശതമാനം ഇടിഞ്ഞു
X

Summary

കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും അപ്രതീക്ഷിതമായി രാജിവച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രൂപ ആന്‍ഡ് കമ്പനിയുടെ ഓഹരികള്‍ 16.45 ശതമാനം ഇടിഞ്ഞു. 2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചതിനൊപ്പം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് ദിനേശ് കുമാര്‍ ലോധയുടെയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സ്ഥാനത്ത് നിന്ന് രമേഷ് അഗര്‍വാളിന്റെയും രാജി മെയ് 31 ന് പ്രാബല്യത്തിൽ വരത്തക്ക വിധം ബോര്‍ഡ് സ്വീകരിച്ചതായി കമ്പനി അറിയിച്ചു. എന്നിരുന്നാലും, പ്രൊമോട്ടർ കുടുംബത്തിന്റെ ഭാഗമായ […]


കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും അപ്രതീക്ഷിതമായി രാജിവച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രൂപ ആന്‍ഡ്...

കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും അപ്രതീക്ഷിതമായി രാജിവച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രൂപ ആന്‍ഡ് കമ്പനിയുടെ ഓഹരികള്‍ 16.45 ശതമാനം ഇടിഞ്ഞു.

2022 മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചതിനൊപ്പം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്ത് നിന്ന് ദിനേശ് കുമാര്‍ ലോധയുടെയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സ്ഥാനത്ത് നിന്ന് രമേഷ് അഗര്‍വാളിന്റെയും രാജി മെയ് 31 ന് പ്രാബല്യത്തിൽ വരത്തക്ക വിധം ബോര്‍ഡ് സ്വീകരിച്ചതായി കമ്പനി അറിയിച്ചു. എന്നിരുന്നാലും, പ്രൊമോട്ടർ കുടുംബത്തിന്റെ ഭാഗമായ രമേഷ് അഗര്‍വാള്‍ മുഴുവന്‍ സമയ ഡയറക്ടര്‍ സ്ഥാനത്ത് തുടരുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

വ്യക്തിപരമായ കാരണങ്ങളാലാണ് ദിനേഷ് കുമാര്‍ ലോധ രാജിവെച്ചതെന്നും, സുഗമമായ മാറ്റം ഉറപ്പാക്കാന്‍ അദ്ദേഹം പുതിയ സിഇഒ യെ തിരഞ്ഞെടുക്കുന്ന പ്രക്രിയയുടെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിയുടെ നേതൃത്വത്തെക്കുറിച്ചും പുതിയ തലത്തിന് കീഴില്‍ അത് സ്വീകരിച്ചേക്കാവുന്ന വളര്‍ച്ചാ പാതയെക്കുറിച്ചും വിപണിക്ക് വ്യക്തത ലഭിക്കുന്നതുവരെ കമ്പനിയുടെ ഓഹരികള്‍ സമ്മര്‍ദ്ദത്തിലായിരിക്കുമെന്ന് വിപണി വിദഗ്ധര്‍ പറഞ്ഞു. ബിഎസ്ഇയില്‍ 430.80 രൂപയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.