image

24 May 2022 8:52 AM GMT

Banking

അറ്റാദായത്തിൽ ഇടിവ്; തമിഴ്നാട് പെട്രോ പ്രോഡക്ട്സ് 13 ശതമാനം നഷ്ടത്തിൽ

MyFin Bureau

അറ്റാദായത്തിൽ ഇടിവ്; തമിഴ്നാട് പെട്രോ പ്രോഡക്ട്സ് 13 ശതമാനം നഷ്ടത്തിൽ
X

Summary

തമിഴ്നാട് പെട്രോ പ്രോഡക്ട്സിന്റെ ഓഹരി 13.49 ശതമാനം നഷ്ടത്തിൽ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 2022 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിൽ കമ്പനിയുടെ സ്റ്റാൻഡ്എലോൺ അറ്റാദായം 48 ശതമാനം ഇടിഞ്ഞതാണ് കാരണം. കമ്പനിയുടെ സ്റ്റാൻഡ്എലോൺ അറ്റാദായം മാർച്ച് പാദത്തിൽ 23.85 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 62.73 കോടി രൂപയായിരുന്നു. ആ​ഗോള സംഘർഷങ്ങൾ സൃഷ്ടിക്കുന്ന അപകടങ്ങൾ മറികടക്കുന്നത് കമ്പനിയുടെ വിജയത്തിന് നിർണായകമാണെന്നും, സാമ്പത്തിക പ്രകടനത്തിനൊപ്പം ശേഷി വർധിപ്പിക്കാനും, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും, വിപണി വിഹിതം വർധിപ്പിക്കാനും […]


തമിഴ്നാട് പെട്രോ പ്രോഡക്ട്സിന്റെ ഓഹരി 13.49 ശതമാനം നഷ്ടത്തിൽ ഇന്ന് വ്യാപാരം അവസാനിപ്പിച്ചു. 2022 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദത്തിൽ കമ്പനിയുടെ സ്റ്റാൻഡ്എലോൺ അറ്റാദായം 48 ശതമാനം ഇടിഞ്ഞതാണ് കാരണം. കമ്പനിയുടെ സ്റ്റാൻഡ്എലോൺ അറ്റാദായം മാർച്ച് പാദത്തിൽ 23.85 കോടി രൂപയാണ്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 62.73 കോടി രൂപയായിരുന്നു.

ആ​ഗോള സംഘർഷങ്ങൾ സൃഷ്ടിക്കുന്ന അപകടങ്ങൾ മറികടക്കുന്നത് കമ്പനിയുടെ വിജയത്തിന് നിർണായകമാണെന്നും, സാമ്പത്തിക പ്രകടനത്തിനൊപ്പം ശേഷി വർധിപ്പിക്കാനും, പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും, വിപണി വിഹിതം വർധിപ്പിക്കാനും ശ്രമിക്കുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു. മൊത്ത ചിലവുകൾ 40.77 ശതമാനം വർധിച്ചു 404.59 കോടി രൂപയായി. മെറ്റീരിയലുകളുടെ ചിലവ് 30.56 ശതമാനം വർധിച്ച് 211.85 കോടി രൂപയായി. ജീവനക്കാരുടെ ചിലവ് 5.13 ശതമാനം ഉയർന്ന് 11.06 കോടി രൂപയായി. ബിഎസ്ഇ യിൽ ഓഹരി 98.10 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.