image

27 May 2022 7:07 AM GMT

Banking

നാലാംപാദ നഷ്ടം: ഓഹരി വിലയിലും ഇടിവ് നേരിട്ട് ഇന്ത്യ സിമെന്റ്‌സ്

MyFin Bureau

നാലാംപാദ നഷ്ടം: ഓഹരി വിലയിലും ഇടിവ് നേരിട്ട് ഇന്ത്യ സിമെന്റ്‌സ്
X

Summary

ഇന്ത്യ സിമെന്റ്‌സിന്റെ ഓഹരികളുടെ വില 4.01 ശതമാനം ഇടിഞ്ഞു. 2022 മാര്‍ച്ച് 31 അവസാനിച്ച നാലംപാദത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വിലയും, ഡിമാന്‍ഡിലുണ്ടായ കുറവും മൂലം കമ്പനി നഷ്ടം രേഖപ്പെടുത്തിയതിനെത്തുടര്‍ന്നാണിത്. കമ്പനി നാലാംപാദത്തില്‍ 26.16 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ അറ്റാദായം 43.97 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം മുന്‍ വര്‍ഷത്തെ 208.45 കോടി രൂപയില്‍ നിന്നും 68.34 ശതമാനം കുറഞ്ഞ് 65.98 കോടി രൂപയായി. യുക്രെയ്ന്‍ […]


ഇന്ത്യ സിമെന്റ്‌സിന്റെ ഓഹരികളുടെ വില 4.01 ശതമാനം ഇടിഞ്ഞു. 2022 മാര്‍ച്ച് 31 അവസാനിച്ച നാലംപാദത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന...

ഇന്ത്യ സിമെന്റ്‌സിന്റെ ഓഹരികളുടെ വില 4.01 ശതമാനം ഇടിഞ്ഞു. 2022 മാര്‍ച്ച് 31 അവസാനിച്ച നാലംപാദത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വിലയും, ഡിമാന്‍ഡിലുണ്ടായ കുറവും മൂലം കമ്പനി നഷ്ടം രേഖപ്പെടുത്തിയതിനെത്തുടര്‍ന്നാണിത്.

കമ്പനി നാലാംപാദത്തില്‍ 26.16 കോടി രൂപയാണ് നഷ്ടം രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ അറ്റാദായം 43.97 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ അറ്റാദായം മുന്‍ വര്‍ഷത്തെ 208.45 കോടി രൂപയില്‍ നിന്നും 68.34 ശതമാനം കുറഞ്ഞ് 65.98 കോടി രൂപയായി.

യുക്രെയ്ന്‍ പ്രതിസന്ധിയില്‍ നിന്ന് ഉയര്‍ന്നുവരുന്ന അപകടസാധ്യതകള്‍, വഷളായിക്കൊണ്ടിരിക്കുന്ന വിതരണമേഖലയിലെ തടസങ്ങള്‍, അന്താരാഷ്ട്ര ഊര്‍ജ്ജ, ചരക്ക് വിലകളിലെ വര്‍ദ്ധനവ്, അസ്ഥിരമായ ക്രൂഡ് ഓയില്‍ വിലകള്‍, ഉയര്‍ന്ന പണപ്പെരുപ്പം എന്നിവ മൂലം കമ്പനിയെക്കുറിച്ച് മാനേജ്‌മെന്റ് പുറത്തുവിട്ട ജാഗ്രതയോടെയുള്ള അവലോകനം നിക്ഷേപകരുടെ താല്‍പര്യത്തെ ബാധിച്ചിട്ടുണ്ട്.
ഉയര്‍ന്ന ഇന്‍പുട്ട് ചെലവും, ഡിമാന്‍ഡിലെ മാന്ദ്യത്തിനും പുറമെ, കമ്പനിയുടെ തെക്കന്‍ വിപണികളിലെ തിരിച്ചു വരവ് മന്ദഗതിയിലായതും ജനുവരി-മാര്‍ച്ച് പാദത്തിലെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ പാദത്തില്‍ റെക്കോര്‍ഡ് മഴയും വെള്ളപ്പൊക്കവും കാരണം സിമന്റിന്റെ വില്‍പന വില സമ്മര്‍ദ്ദത്തിലായിരുന്നു.

"റഷ്യ-യുക്രെയ്‌ൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ വ്യവസായത്തിന്റെ സ്ഥിതി നിലവിലുള്ളതിനേക്കാള്‍ മോശമായി. റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത് കല്‍ക്കരിയുടെയും, എണ്ണയുടെയും ക്ഷാമത്തിന് ആക്കം കൂട്ടുകയും ചെയ്തു," ഇന്ത്യ സിമന്റ് പറഞ്ഞു. ഈ വര്‍ഷം ഡീസല്‍ വില 20 ശതമാനത്തിലധികം വര്‍ദ്ധിച്ചപ്പോള്‍, കല്‍ക്കരി - തെര്‍മല്‍ കല്‍ക്കരി, പെറ്റ്കോക്ക് എന്നിവയുടെ വില കുതിച്ചുയരുകയും, ഇരട്ടിയിലധികം വര്‍ധിക്കുകയും ചെയ്തു. ഇന്‍ട്രാ-ഡേ വ്യാപാരത്തിൽ ഏറ്റവും താഴ്ന്ന വിലയായ 159.60 രൂപയിലെത്തിയ ഓഹരികള്‍ ഒടുവില്‍ 162.65 രൂപയില്‍ ക്ലോസ് ചെയ്തു.