image

30 May 2022 6:53 AM IST

Banking

ഐഎഫ്ബി ഇന്‍ഡസ്ട്രീസിന് നാലാം പാദത്തില്‍ 28 കോടിയുടെ  നഷ്ടം

MyFin Desk

IFB
X

Summary

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കണ്‍സോളിഡേറ്റഡ് അറ്റനഷ്ടം 28.29 കോടി രേഖപ്പെടുത്തി ഐഎഫ്ബി ഇന്‍ഡസ്ട്രീസ്. 7.71 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം സമാനപാദത്തില്‍ കമ്പനി അറ്റാദായം നേടിയത്. എന്നിരുന്നാലും, അവലോകന പാദത്തില്‍ മൊത്തം വരുമാനം 904.86 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 832.14 കോടി രൂപയാണ് രേഖപ്പെടുത്തിയത്. മൊത്തചെലവ് മുന്‍വര്‍ഷം 802.19 കോടി രൂപയായിരുന്നെങ്കില്‍ ഇത്തവണ 948.30 രൂപയിലേക്കെത്തി. നാലാംപാദത്തില്‍ ഗൃഹോപകരണങ്ങളില്‍ നിന്നുള്ള വരുമാനം 645.39 കോടിയില്‍ നിന്ന് 702.12 […]


കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കണ്‍സോളിഡേറ്റഡ് അറ്റനഷ്ടം 28.29 കോടി രേഖപ്പെടുത്തി ഐഎഫ്ബി ഇന്‍ഡസ്ട്രീസ്. 7.71 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം സമാനപാദത്തില്‍ കമ്പനി അറ്റാദായം നേടിയത്. എന്നിരുന്നാലും, അവലോകന പാദത്തില്‍ മൊത്തം വരുമാനം 904.86 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 832.14 കോടി രൂപയാണ് രേഖപ്പെടുത്തിയത്. മൊത്തചെലവ് മുന്‍വര്‍ഷം 802.19 കോടി രൂപയായിരുന്നെങ്കില്‍ ഇത്തവണ 948.30 രൂപയിലേക്കെത്തി.
നാലാംപാദത്തില്‍ ഗൃഹോപകരണങ്ങളില്‍ നിന്നുള്ള വരുമാനം 645.39 കോടിയില്‍ നിന്ന് 702.12 കോടിയായി ഉയര്‍ന്നിട്ടുണ്ട്. കൂടാതെ എഞ്ചിനീയറിംഗ് വിഭാഗം 165.01 കോടിയില്‍ നിന്ന് 169.10 കോടി രൂപയിലേക്കെത്തി.മോട്ടോര്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 17.84 കോടി രൂപയും സ്റ്റീലില്‍ നിന്ന് 35.55 കോടി രൂപയുമാണ്.
2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, മൊത്തം വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 2,823.16 കോടി രൂപയില്‍ നിന്ന് 3,433.47 കോടി രൂപയായി ഉയര്‍ന്നു.