image

14 July 2022 9:24 AM IST

Banking

മൈന്‍ഡ്ട്രീ ഒന്നാം പാദ അറ്റാദായം 37 % ഉയര്‍ന്ന് 471.6 കോടിയായി

MyFin Desk

മൈന്‍ഡ്ട്രീ ഒന്നാം പാദ അറ്റാദായം 37 % ഉയര്‍ന്ന് 471.6 കോടിയായി
X

Summary

 ഐടി കമ്പനിയായ മൈന്‍ഡ്ട്രീ 2023 സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തിലെ അറ്റാദായത്തില്‍  37 ശതമാനത്തിലധികം വര്‍ധനവ് രേഖപ്പെടുത്തി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 471.6 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 343.4 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലെ വരുമാനം 3,121.1 കോടി രൂപയില്‍ എത്തി. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 36 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തി. ഒന്നാം പാദത്തിലെ ശക്തമായ പ്രകടനം ഭാവിയില്‍ തങ്ങളുടെ വളര്‍ച്ചയുടെ വേഗത തുടരാനുള്ള കഴിവിനെയും ആത്മവിശ്വാസത്തയും […]


ഐടി കമ്പനിയായ മൈന്‍ഡ്ട്രീ 2023 സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തിലെ അറ്റാദായത്തില്‍ 37 ശതമാനത്തിലധികം വര്‍ധനവ് രേഖപ്പെടുത്തി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 471.6 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 343.4 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യ പാദത്തിലെ വരുമാനം 3,121.1 കോടി രൂപയില്‍ എത്തി. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 36 ശതമാനത്തിലധികം വളര്‍ച്ച രേഖപ്പെടുത്തി.
ഒന്നാം പാദത്തിലെ ശക്തമായ പ്രകടനം ഭാവിയില്‍ തങ്ങളുടെ വളര്‍ച്ചയുടെ വേഗത തുടരാനുള്ള കഴിവിനെയും ആത്മവിശ്വാസത്തയും ശക്തിപ്പെടുത്തിയെന്ന് മൈന്‍ഡ്ട്രീ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ ദേബാഷിസ് ചാറ്റര്‍ജി പറഞ്ഞു. 471.6 കോടി രൂപയായ അറ്റാദായം പാദത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ 0.3 ശതമാനത്തിന്റെ തുടര്‍ച്ചയായ ഇടിവ് കാണിക്കുന്നുണ്ട്. എന്നിരുന്നലും വാര്‍ഷികാടിസ്ഥാനത്തില്‍ 37.3 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.
ഈ വര്‍ഷം മെയ് മാസത്തില്‍ മൈന്‍ഡ്ട്രീയും മുംബൈ ആസ്ഥാനമായുള്ള ഒരു എഞ്ചിനീയറിംഗ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള രണ്ട് സോഫ്റ്റ് വെയര്‍ യൂണിറ്റുകളായ എല്‍ടിഐയും (ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ ഇന്‍ഫോടെക്) ഒരു മെഗാ ലയനം പ്രഖ്യാപിച്ചിരുന്നു. ഇതിന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ ജൂണ്‍ 16-ന് നോ-ഒബ്ജക്ഷന്‍ ലെറ്റര്‍ നല്‍കിയിട്ടുണ്ട്. മറ്റ് നിയന്ത്രണ അനുമതികള്‍ക്കായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും ചാറ്റര്‍ജി അറിയിച്ചു.