image

25 July 2022 6:48 AM GMT

Banking

ക്രിസിലിന്റെ വരുമാനം 26.5% ഉയർന്നു; 800% ഇടക്കാല ഡിവിഡന്റ്

Agencies

ക്രിസിലിന്റെ വരുമാനം 26.5% ഉയർന്നു; 800% ഇടക്കാല ഡിവിഡന്റ്
X

Summary

ഒരു രൂപ മുഖ വിലയുള്ള ഒരു ഓഹരിക്കു 8 രൂപയുടെ ഇടക്കാല ഡിവിഡന്റ് നൽകുന്നതിന് മുൻ നിര ആഗോള അനലിറ്റിക്കൽ കമ്പനിയായ ക്രിസിൽ തീരുമാനിച്ചു. 2022 ഓഗസ്റ്റ് 18-നാണ് ഡിവിഡന്റ് നല്കാൻ തീരുമാനിച്ചിരിക്കുന്നത്. ഓട്ടോ മൊബൈൽ, എനർജി, ഇൻഡസ്ട്രിയൽ, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഫ്രാ സ്‌ട്രെച്ചർ, ഐ ടി, മീഡിയ ടെലികോം, മുതലായ മേഖലകളിലെ കമ്പനികളുടെ റേറ്റിംഗ്, ഡാറ്റ, റിസേർച്, അനാലിറ്റിക്സ് എന്നിവ കമ്പനി നൽകുന്നു. ജൂലൈ 21 നു നടന്ന ഡിറക്ടർമാരുടെ യോഗത്തിൽ ജൂൺ 30 നു […]


ഒരു രൂപ മുഖ വിലയുള്ള ഒരു ഓഹരിക്കു 8 രൂപയുടെ ഇടക്കാല ഡിവിഡന്റ് നൽകുന്നതിന് മുൻ നിര ആഗോള അനലിറ്റിക്കൽ കമ്പനിയായ ക്രിസിൽ തീരുമാനിച്ചു.

2022 ഓഗസ്റ്റ് 18-നാണ് ഡിവിഡന്റ് നല്കാൻ തീരുമാനിച്ചിരിക്കുന്നത്. ഓട്ടോ മൊബൈൽ, എനർജി, ഇൻഡസ്ട്രിയൽ, ധനകാര്യ സ്ഥാപനങ്ങൾ, ഇൻഫ്രാ സ്‌ട്രെച്ചർ, ഐ ടി, മീഡിയ ടെലികോം, മുതലായ മേഖലകളിലെ കമ്പനികളുടെ റേറ്റിംഗ്, ഡാറ്റ, റിസേർച്, അനാലിറ്റിക്സ് എന്നിവ കമ്പനി നൽകുന്നു.

ജൂലൈ 21 നു നടന്ന ഡിറക്ടർമാരുടെ യോഗത്തിൽ ജൂൺ 30 നു അവസാനിച്ച കമ്പനിയുടെ, ഓഡിറ്റ് ചെയാത്ത രണ്ടാം പാദ സാമ്പത്തിക ഫലങ്ങൾ കമ്പനി പുറത്തു വിട്ടിരുന്നു.

ജൂൺ പാദത്തിൽ ക്രിസിലിന്റെ പ്രവർത്തങ്ങളിൽ നിന്നുള്ള വരുമാനം 26.5 ശതമാനം ഉയർന്നു 668.5 കോടി രൂപയായി. കഴിഞ്ഞ വർഷം ജൂൺ പാദത്തിൽ ഇത് 528.5 കോടി രൂപയായിരുന്നു.

മൊത്ത വരുമാനം, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ 550.5 കോടി രൂപയിൽ നിന്നും 27.9 ശതമാനം ഉയർന്നു 703.8 കോടി രൂപയായി. നികുതി കിഴിച്ചുള്ള ലാഭം 35.8 ശതമാനം ഉയർന്നു 136.9 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 100.8 കോടി രൂപയായിരുന്നു. പ്രവർത്തങ്ങളിൽ നിന്നുള്ള കൺസോളിഡേറ്റഡ് വരുമാനം, 2022 വർഷത്തിന്റെ ആദ്യ പകുതി അവസാനിക്കുമ്പോൾ, കഴിഞ്ഞ വർഷത്തെ 1,023 .7 കോടി രൂപയിൽ നിന്നും 23.4 ശതമാനം ഉയർന്നു 1,263 .5 കോടി രൂപയായി. മൊത്ത കൺസോളിഡേറ്റഡ് വരുമാനം കഴിഞ്ഞ വർഷത്തെ ആദ്യ പകുതിയിൽ 1,059.1 കോടി രൂപയായിരുന്നു. എന്നാൽ ഇത്തവണ ഇത് 24.5 ശതമാനം ഉയർന്നു 1,318.9 കോടി രൂപയായി.

നികുതിക് ശേഷമുള്ള ലാഭം ആദ്യ പകുതി പിന്നിടുമ്പോൾ, 40.3 ശതമാനം ഉയർന്നു 258.5 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 184.3 കോടി രൂപയായിരുന്നു.

ഇന്ന് ക്രിസിൽ ഓഹരികൾ 3270.05 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.