26 July 2022 10:15 AM IST
Banking
യൂണിയന്‍ ബാങ്കിന്റെ ജൂണ്‍ പാദത്തിലെ അറ്റാദായം 32% ശതമാനം വര്‍ധിച്ച് 1,558 കോടി രൂപയായി
MyFin Desk
Summary
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 32 ശതമാനം വര്‍ധനവോടെ 1,558.46 കോടി രൂപ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് 1,180.98 കോടി രൂപ അറ്റാദായം നേടിയിരുന്നു. മൊത്തം വരുമാനം 2021-22 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ 19,913.64 രൂപയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 20,991.09 കോടി രൂപയായി ഉയര്‍ന്നു. 2022 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ 17,134.23 കോടി രൂപയില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ […]
യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 32 ശതമാനം വര്‍ധനവോടെ 1,558.46 കോടി രൂപ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് 1,180.98 കോടി രൂപ അറ്റാദായം നേടിയിരുന്നു. മൊത്തം വരുമാനം 2021-22 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ 19,913.64 രൂപയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ 20,991.09 കോടി രൂപയായി ഉയര്‍ന്നു. 2022 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിലെ 17,134.23 കോടി രൂപയില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ പലിശയില്‍ നിന്നുള്ള പ്രധാന വരുമാനം 6.1 ശതമാനം വര്‍ധിച്ച് 18,174.24 കോടി രൂപയായി. എന്നിരുന്നാലും, ബാങ്കിന്റെ മൊത്തം ചെലവ് മുന്‍ പാദത്തിലെ 14,732.29 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 15,543.53 കോടി രൂപയായി ഉയര്‍ന്നു.
മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ മുന്‍ വര്‍ഷം ഇതേ പാദത്തിലെ 13.60 ശതമാനത്തില്‍ നിന്ന് 2022 ജൂണ്‍ അവസാനത്തോടെ മൊത്ത അഡ്വാന്‍സുകളുടെ 10.22 ശതമാനമായി കുറഞ്ഞു. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, മൊത്ത എന്‍പിഎ 87,762.19 കോടി രൂപയില്‍ നിന്ന് നടപ്പ് സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തിന്റെ അവസാനത്തില്‍ 74,500 കോടി രൂപയായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തിയും 4.69 ശതമാനത്തില്‍ നിന്ന് 3.31 ശതമാനമായി കുറഞ്ഞു. കിട്ടാകടങ്ങള്‍ക്കും അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുമായി നീക്കി വച്ചിരുന്ന ബാങ്കിന്റെ കരുതല്‍ തുക ഒരു വര്‍ഷം മുമ്പുള്ള 3,402.35 കോടി രൂപയില്‍ നിന്ന് 3,281.14 കോടി രൂപയായി കുറഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
