image

27 July 2022 6:43 AM GMT

Banking

കിട്ടാകടം കുറഞ്ഞു, ബജാജ് ഫിനാന്‍സിന്റെ അറ്റാദായം 159 % വര്‍ധിച്ചു

MyFin Desk

Bajaj Finance
X

Summary

വാര്‍ഷികാടിസ്ഥാനത്തില്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാന്‍സിന്റെ അറ്റാദായം 159 ശതമാനം വര്‍ധിച്ച് 2,596 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 1,002 കോടി രൂപയായിരന്നു. അറ്റ പലിശ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 4,489 കോടി രൂപയില്‍ നിന്ന് 48 ശതമാനം ഉയര്‍ന്ന് 6,638 കോടി രൂപയായി. ഈ പാദത്തിലെ പുതിയ വായ്പകള്‍ മുന്‍ വര്‍ഷം ഇതേ പാദത്തിലെ 4.63 ദശലക്ഷത്തില്‍ നിന്ന് 60 ശതമാനം ഉയര്‍ന്ന് 7.42 ദശലക്ഷത്തിലെത്തി. […]


വാര്‍ഷികാടിസ്ഥാനത്തില്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാന്‍സിന്റെ അറ്റാദായം 159 ശതമാനം വര്‍ധിച്ച് 2,596 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 1,002 കോടി രൂപയായിരന്നു. അറ്റ പലിശ വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 4,489 കോടി രൂപയില്‍ നിന്ന് 48 ശതമാനം ഉയര്‍ന്ന് 6,638 കോടി രൂപയായി. ഈ പാദത്തിലെ പുതിയ വായ്പകള്‍ മുന്‍ വര്‍ഷം ഇതേ പാദത്തിലെ 4.63 ദശലക്ഷത്തില്‍ നിന്ന് 60 ശതമാനം ഉയര്‍ന്ന് 7.42 ദശലക്ഷത്തിലെത്തി.
മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 1.25 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 0.51 ശതമാനവുമാണ്. മൊത്ത നിഷ്‌ക്രിയ ആസ്തി 2.96 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തി 1.46 ശതമാനവും റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 30 വരെ സ്റ്റേജ് 3 അസറ്റുകളില്‍ 60 ശതമാനവും സ്റ്റേജ് 1, 2 അസറ്റുകളില്‍ 130 ബിപിഎസും പ്രൊവിഷനിംഗ് കവറേജ് അനുപാതം ഉണ്ടെന്ന് കമ്പനി അറിയിച്ചു. കിട്ടാകടവും പ്രൊവിഷനുകളും കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 1,750 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 755 കോടി രൂപയായി.
ജൂണ്‍ 30 ലെ കണക്കനുസരിച്ച് ഉപഭോക്തൃ ഫ്രാഞ്ചൈസി 6.03 കോടിയാണ്. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 5.04 കോടിയായിരുന്നു. ജൂണ്‍ പാദത്തില്‍ 27.30 ലക്ഷം ഉപഭോക്തൃ ഫ്രാഞ്ചൈസിയില്‍ എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ വര്‍ധനവ് രേഖപ്പെടുത്തിയതായി ബജാജ് ഫിനാന്‍സ് അറിയിച്ചു. കണ്‍സോളിഡേറ്റഡ് കൈകാര്യ ആസ്തി 1,59,057 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 28 ശതമാനം വര്‍ധിച്ച് 2,04,018 കോടി രൂപയായി.