image

28 July 2022 6:44 AM GMT

Banking

ചെലവ് കുറഞ്ഞു, വരുമാനം കൂടി, മഹീന്ദ്ര ഫിനാന്‍സ് അറ്റാദയം 240 കോടി

MyFin Desk

ചെലവ് കുറഞ്ഞു, വരുമാനം കൂടി, മഹീന്ദ്ര ഫിനാന്‍സ് അറ്റാദയം 240 കോടി
X

Summary

ഡെല്‍ഹി: കുറഞ്ഞ ചെലവും വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കൂടുതല്‍ വരുമാനവും മൂലം ഒന്നാം പാദത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് 240 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ മാര്‍ച്ച് പാദത്തെ അപേക്ഷിച്ച് ഈ കാലയളവിലെ അറ്റാദായം 62 ശതമാനം കുറവാണ്. 2022-23 ഏപ്രില്‍-ജൂണ്‍ കാലയളവിലെ മൊത്തം വരുമാനം 2,567 കോടി രൂപയില്‍ നിന്ന് 2,914 കോടി രൂപയായി ഉയര്‍ന്നതായി മഹീന്ദ്ര ഫിനാന്‍സ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പലിശ വരുമാനം 2,465 കോടിയില്‍ നിന്ന് […]


ഡെല്‍ഹി: കുറഞ്ഞ ചെലവും വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കൂടുതല്‍ വരുമാനവും മൂലം ഒന്നാം പാദത്തില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് 240 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രേഖപ്പെടുത്തി. കഴിഞ്ഞ മാര്‍ച്ച് പാദത്തെ അപേക്ഷിച്ച് ഈ കാലയളവിലെ അറ്റാദായം 62 ശതമാനം കുറവാണ്. 2022-23 ഏപ്രില്‍-ജൂണ്‍ കാലയളവിലെ മൊത്തം വരുമാനം 2,567 കോടി രൂപയില്‍ നിന്ന് 2,914 കോടി രൂപയായി ഉയര്‍ന്നതായി മഹീന്ദ്ര ഫിനാന്‍സ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

പലിശ വരുമാനം 2,465 കോടിയില്‍ നിന്ന് 2,766 കോടിയായി ഉയര്‍ന്നു. 2022 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ കമ്പനിയുടെ അറ്റനഷ്ടം 1,573.40 കോടി രൂപയായിരുന്നു. കോവിഡ് 19 രണ്ടാം തരംഗത്തിന്റെ ആഘാതം മൂലമാണ് മുന്‍വര്‍ഷം നഷ്ടം സംഭവിച്ചതെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസ് (മഹീന്ദ്ര ഫിനാന്‍സ്) പറഞ്ഞു.

ചെലവ് മുന്‍ വര്‍ഷം ഇതേ പാദത്തിലെ 4,725 കോടിയില്‍ നിന്ന് 45 ശതമാനം ഇടിഞ്ഞ് അവലോകന പാദത്തില്‍ 2,607 കോടി രൂപയായി. മാര്‍ച്ച് പാദത്തില്‍ 2,035 കോടി രൂപയായിരുന്നു ചെലവ്. ലോണ്‍ ബുക്ക് 6 ശതമാനം ഉയര്‍ന്ന് അവലോകന പാദത്തില്‍ 67,693 കോടി രൂപയായി. 2022 ജൂണ്‍ 30 വരെ മൊത്ത നിഷ്‌ക്രിയ ആസ്തി മൊത്ത വായ്പകളുടെ 8 ശതമാനമാണ്. അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 3.5 ശതമാനമായിരുന്നു. മൂലധന പര്യാപ്തത 25.9 ശതമാനമാണ്.