image

28 July 2022 4:16 AM GMT

Banking

അറ്റാദായം അഞ്ച് മടങ്ങ് വര്‍ധിച്ച് യുണൈറ്റഡ് ബ്രൂവറീസ്

MyFin Desk

അറ്റാദായം അഞ്ച് മടങ്ങ് വര്‍ധിച്ച് യുണൈറ്റഡ് ബ്രൂവറീസ്
X

Summary

 യുണൈറ്റഡ് ബ്രൂവറീസിന്റെ ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം അഞ്ച് മടങ്ങ് വര്‍ധിച്ച് 162.50 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 30.94 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്. ഡച്ച് മള്‍ട്ടിനാഷണല്‍ ബ്രൂവിംഗ് കമ്പനിയായ ഹൈനെകെന്‍ എന്‍വിയുടെ നിയന്ത്രണത്തിലുള്ള കമ്പനിയാണിത്. അവലോകന പാദത്തില്‍ യുണൈറ്റഡ് ബ്രൂവറീസിന്റെ (യുബിഎല്‍) പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 95.88 ശതമാനം ഉയര്‍ന്ന് 5,196.08 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,652.63 കോടി രൂപയായിരുന്നു. പ്രീമിയം സെഗ്മെന്റ് മൊത്തം […]


യുണൈറ്റഡ് ബ്രൂവറീസിന്റെ ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം അഞ്ച് മടങ്ങ് വര്‍ധിച്ച് 162.50 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 30.94 കോടി രൂപയുടെ അറ്റാദായമാണ് നേടിയത്.
ഡച്ച് മള്‍ട്ടിനാഷണല്‍ ബ്രൂവിംഗ് കമ്പനിയായ ഹൈനെകെന്‍ എന്‍വിയുടെ നിയന്ത്രണത്തിലുള്ള കമ്പനിയാണിത്. അവലോകന പാദത്തില്‍ യുണൈറ്റഡ് ബ്രൂവറീസിന്റെ (യുബിഎല്‍) പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 95.88 ശതമാനം ഉയര്‍ന്ന് 5,196.08 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,652.63 കോടി രൂപയായിരുന്നു.
പ്രീമിയം സെഗ്മെന്റ് മൊത്തം പോര്‍ട്ട്ഫോളിയോയെക്കാള്‍ വളര്‍ച്ച രേഖപ്പെടുത്തി. എന്നിരുന്നാലും, ബാര്‍ലി, പാക്കേജിംഗ് സാമഗ്രികള്‍, ക്രൂഡ് ഓയില്‍ എന്നിവയുടെ വിലയിലുണ്ടായ പണപ്പെരുപ്പ സമ്മര്‍ദ്ദം കാരണം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ജൂണ്‍ പാദത്തില്‍ കമ്പനിയുടെ മൊത്ത മാര്‍ജിന്‍ 408 ബേസിസ് പോയിന്റ് കുറഞ്ഞു. ദക്ഷിണ മേഖല ഒഴികെ എല്ലായിടത്തും കോവിഡ് കാലത്തിനേക്കാള്‍ മികച്ച വില്‍പ്പന രേഖപ്പെടുത്തി.