image

28 July 2022 11:32 AM IST

Banking

വേദാന്തയുടെ അറ്റാദായവും വരുമാനവും ഉയര്‍ന്ന് തന്നെ

MyFin Desk

വേദാന്തയുടെ അറ്റാദായവും വരുമാനവും ഉയര്‍ന്ന് തന്നെ
X

Summary

 ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തില്‍ വേദാന്തയുടെ കണ്‍സോളിഡ്റ്റഡ് അറ്റാദായം 4.6 ശതമാനം ഉയര്‍ന്ന് 4,421 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,224 കോടി രൂപയുടെ  കണ്‍സോളിഡ്റ്റഡ് അറ്റാദായം രേഖപ്പെടുത്തിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ഒന്നാം പാദത്തില്‍ കമ്പനിയുടെ കണ്‍സോളിഡ്റ്റഡ് വരുമാനം കഴിഞ്ഞ വര്‍ഷത്തെ 29,151 കോടി രൂപയില്‍ നിന്ന് 39,355 കോടി രൂപയായി ഉയര്‍ന്നു. ഇരുമ്പയിര്, സ്വര്‍ണ്ണം, അലുമിനിയം ഖനികള്‍ എന്നിവയാണ് വേദാന്തയുടെ പ്രധാന പ്രവര്‍ത്തന  മേഖലകൾ.  മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു […]


ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തില്‍ വേദാന്തയുടെ കണ്‍സോളിഡ്റ്റഡ് അറ്റാദായം 4.6 ശതമാനം ഉയര്‍ന്ന് 4,421 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 4,224 കോടി രൂപയുടെ കണ്‍സോളിഡ്റ്റഡ് അറ്റാദായം രേഖപ്പെടുത്തിയതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
ഒന്നാം പാദത്തില്‍ കമ്പനിയുടെ കണ്‍സോളിഡ്റ്റഡ് വരുമാനം കഴിഞ്ഞ വര്‍ഷത്തെ 29,151 കോടി രൂപയില്‍ നിന്ന് 39,355 കോടി രൂപയായി ഉയര്‍ന്നു. ഇരുമ്പയിര്, സ്വര്‍ണ്ണം, അലുമിനിയം ഖനികള്‍ എന്നിവയാണ് വേദാന്തയുടെ പ്രധാന പ്രവര്‍ത്തന മേഖലകൾ. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ ബഹുരാഷ്ട്ര ഖനന കമ്പനിയാണിത്.