image

3 Aug 2022 8:30 AM GMT

Banking

പണപ്പെരുപ്പത്തിൽ ഉലഞ്ഞ് ഗോദ്റെജ് കണ്‍സ്യൂമർ; അറ്റാദായം 16 % ഇടിഞ്ഞു

PTI

പണപ്പെരുപ്പത്തിൽ ഉലഞ്ഞ് ഗോദ്റെജ് കണ്‍സ്യൂമർ; അറ്റാദായം 16 % ഇടിഞ്ഞു
X

Summary

ഡെല്‍ഹി:  പണപ്പെരുപ്പം മൂലം ജൂണ്‍ പാദത്തില്‍ എഫ്എംസിജി പ്രമുഖരായ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിന്റെ (ജിസിപിഎല്‍) കണ്‍സോളിഡേറ്റഡ് അറ്റാദായം 16.56 ശതമാനം ഇടിഞ്ഞ് 345.12 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 413.66 കോടി രൂപ അറ്റാദായം നേടിയിരുന്നതായി ജിസിപിഎല്‍ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ഗോദ്റെജ് ഗ്രൂപ്പിന്റെ എഫ്എംസിജി വിഭാഗത്തിന്റെ ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം അവലോകന പാദത്തില്‍ 8.08 ശതമാനം ഉയര്‍ന്ന് 3,094.31 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,862.83 കോടി […]


ഡെല്‍ഹി: പണപ്പെരുപ്പം മൂലം ജൂണ്‍ പാദത്തില്‍ എഫ്എംസിജി പ്രമുഖരായ ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിന്റെ (ജിസിപിഎല്‍) കണ്‍സോളിഡേറ്റഡ് അറ്റാദായം 16.56 ശതമാനം ഇടിഞ്ഞ് 345.12 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 413.66 കോടി രൂപ അറ്റാദായം നേടിയിരുന്നതായി ജിസിപിഎല്‍ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ഗോദ്റെജ് ഗ്രൂപ്പിന്റെ എഫ്എംസിജി വിഭാഗത്തിന്റെ ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്നുള്ള വരുമാനം അവലോകന പാദത്തില്‍
8.08
ശതമാനം ഉയര്‍ന്ന് 3,094.31 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,862.83 കോടി രൂപയായിരുന്നു.
കമ്പനിയുടെ മൊത്തം ചെലവ് ജൂണ്‍ പാദത്തില്‍ 2,696.29 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,372.65 കോടി രൂപയായിരുന്നു. 13.64 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. പണപ്പെരുപ്പം, മുന്‍കൂര്‍ വിപണന നിക്ഷേപം, ഇന്തോനേഷ്യ, ലാറ്റിനമേരിക്ക, സാര്‍ക്ക് ബിസിനസുകളിലെ ദുര്‍ബലമായ പ്രകടനം എന്നിവയാണ് തങ്ങളുടെ മൊത്തത്തിലുള്ള ലാഭം 13 ശതമാനം ഇടിഞ്ഞതിന് കാരണമെന്ന് ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സുധീര്‍ സീതാപതി പറഞ്ഞു.
കമ്പനിയുടെ ഇന്ത്യയില്‍ നിന്നുള്ള വരുമാനം 11.36 ശതമാനം ഉയര്‍ന്ന് 1,849.41 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 1,660.65 കോടി രൂപയായിരുന്നു. ഇന്തോനേഷ്യന്‍ വിപണിയില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 411.47 കോടി രൂപയില്‍ നിന്ന് 8.49 ശതമാനം കുറഞ്ഞ് 376.51 കോടി രൂപയായി. ആഫ്രിക്കയില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം 12.19 ശതമാനം ഉയര്‍ന്ന് 778.87 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 694.23 കോടി രൂപയായിരുന്നു. അതേസമയം, മറ്റ് വിപണികളില്‍ നിന്നുള്ള വരുമാനം ജൂണ്‍ പാദത്തില്‍ 3.54 ശതമാനം കുറഞ്ഞ് 154.05 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 159.72 കോടി രൂപയായിരുന്നു.