11 Aug 2022 7:38 AM GMT
Company Results
എണ്ണ വില റെക്കോര്‍ഡ് ഉയരത്തിൽ; ഓയില്‍ ഇന്ത്യയുടെ അറ്റാദായത്തില്‍ മൂന്നിരട്ടി വര്‍ധന
Myfin Desk
Summary
ഡെല്‍ഹി: എണ്ണ, വാതക വില റെക്കോര്‍ഡ് ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഓയില്‍ ഇന്ത്യയുടെ (OIL) ജൂണ്‍ പാദത്തിലെ അറ്റാദായം 1,555.46 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 507.94 കോടി രൂപയായിരുന്നു. അറ്റാദായത്തില്‍ മൂന്നിരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ ബാരല്‍ നിരക്കായ 67.15 ഡോളറില്‍ നിന്ന് വ്യത്യസ്തമായി ഈ പാദത്തില്‍ കമ്പനി വിറ്റഴിച്ച ക്രൂഡ് ഓയില്‍ ബാരലിന് 112.72 ഡോളര്‍ ലഭിച്ചതിനാല്‍ വരുമാനം ഉയര്‍ന്നു. ഗ്യാസിന്റെ വില ഒരു മില്യണ്‍ ബ്രിട്ടീഷ് […]
ഡെല്‍ഹി: എണ്ണ, വാതക വില റെക്കോര്‍ഡ് ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഓയില്‍ ഇന്ത്യയുടെ (OIL) ജൂണ്‍ പാദത്തിലെ അറ്റാദായം 1,555.46 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 507.94 കോടി രൂപയായിരുന്നു. അറ്റാദായത്തില്‍ മൂന്നിരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ ബാരല്‍ നിരക്കായ 67.15 ഡോളറില്‍ നിന്ന് വ്യത്യസ്തമായി ഈ പാദത്തില്‍ കമ്പനി വിറ്റഴിച്ച ക്രൂഡ് ഓയില്‍ ബാരലിന് 112.72 ഡോളര്‍ ലഭിച്ചതിനാല്‍ വരുമാനം ഉയര്‍ന്നു.
ഗ്യാസിന്റെ വില ഒരു മില്യണ്‍ ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 1.79 ഡോളറില്‍ നിന്ന് 6.1 ഡോളറായി ഉയര്‍ന്നു. ഒന്നാം പാദത്തില്‍ കമ്പനിയുടെ വിറ്റുവരവ് ഏകദേശം 6,029.86 കോടി രൂപയായി. അസംസ്‌കൃത എണ്ണ ഉത്പാദനം 4 ശതമാനം വര്‍ധിച്ച് 0.78 ദശലക്ഷം ടണ്ണായതും വാതക ഉത്പാദനം 8 ശതമാനം ഉയര്‍ന്ന്് 771 ദശലക്ഷം സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്ററില്‍ വര്‍ധിച്ചതും വരുമാനത്തെ സഹായിച്ചു.