image

11 Aug 2022 5:26 AM GMT

Banking

വരുമാനം ഉയര്‍ന്നിട്ടും സ്പെന്‍സേഴ്സിന് നഷ്ടം ബാക്കി

PTI

Spencers
X

Summary

ഡെല്‍ഹി: ആര്‍പി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് വിഭാഗമായ സ്പെന്‍സേഴ്സ് റീട്ടെയിലിന്റെ ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റ നഷ്ടം 33.63 കോടി രൂപ രേഖപ്പെടുത്തി.


ഡെല്‍ഹി: ആര്‍പി-സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് വിഭാഗമായ സ്പെന്‍സേഴ്സ് റീട്ടെയിലിന്റെ ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റ നഷ്ടം 33.63 കോടി രൂപ രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 23.55 കോടി രൂപയായിരുന്നതായി കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 552 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 12.5 ശതമാനം വര്‍ധിച്ച് 621 കോടി രൂപയായി. കമ്പനിയുടെ മൊത്തം ചെലവ് മുന്‍ വര്‍ഷം ഇതേ പാദത്തിലെ 598.37 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 12.47 ശതമാനം ഉയര്‍ന്ന് 673.03 കോടി രൂപയായി.

നിലവില്‍ 13.89 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 155 സ്റ്റോറുകളാണ് സ്പെന്‍സര്‍ നടത്തുന്നത്. വായ്പകള്‍ ഉള്‍പ്പെടെ നിലവിലെ ബാധ്യതകള്‍ ഇപ്പോഴുള്ള ആസ്തിയെക്കാള്‍ 403.73 കോടി രൂപ കൂടുതലാണ്.

ഗോദ്‌റെജ് ഇന്‍ഡസ്ട്രീസില്‍ നിന്ന് ഏറ്റെടുത്ത നേച്ചര്‍ ബാസ്‌ക്കറ്റിന്റെ ബിസിനസ്സില്‍ 67 കോടി രൂപയുടെ വിറ്റുവരവ് റിപ്പോര്‍ട്ട് ചെയ്തതായി സ്‌പെന്‍സേഴ്‌സ് റീട്ടെയില്‍ അറിയിച്ചു. നിലവില്‍ 1.07 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 35 സ്റ്റോറുകള്‍ നേച്ചേഴ്‌സ് ബാസ്‌ക്കറ്റ് നടത്തുന്നുണ്ട്.