image

12 Aug 2022 1:11 AM GMT

Banking

ശക്തമായ ഒന്നാം പാദ വരുമാനം; പേജ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ കുതിപ്പിൽ

PTI

ശക്തമായ ഒന്നാം പാദ വരുമാനം; പേജ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ കുതിപ്പിൽ
X

Summary

  ഡെല്‍ഹി: ഒന്നാം പാദത്തിലെ അറ്റാദായത്തില്‍ വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ വ്യാപാരത്തില്‍ പേജ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. കമ്പനിയുടെ ഓഹരികള്‍ ബിഎസ്ഇയില്‍ 49,799.95 രൂപയില്‍ ശക്തമായി ആരംഭിച്ചു. തുടര്‍ന്ന് അതിന്റെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 50,338.05 രൂപയിലെത്തി. മുന്‍ ക്ലോസിനേക്കാള്‍ 2.47 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ ഓഹരികള്‍ എന്‍എസ്ഇയില്‍ 49,750 രൂപയില്‍ ആരംഭിച്ച് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 50,350 രൂപയിലെത്തി. കഴിഞ്ഞ […]


ഡെല്‍ഹി: ഒന്നാം പാദത്തിലെ അറ്റാദായത്തില്‍ വലിയ കുതിച്ചുചാട്ടം രേഖപ്പെടുത്തിയതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ വ്യാപാരത്തില്‍ പേജ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി.

കമ്പനിയുടെ ഓഹരികള്‍ ബിഎസ്ഇയില്‍ 49,799.95 രൂപയില്‍ ശക്തമായി ആരംഭിച്ചു. തുടര്‍ന്ന് അതിന്റെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 50,338.05 രൂപയിലെത്തി. മുന്‍ ക്ലോസിനേക്കാള്‍ 2.47 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ ഓഹരികള്‍ എന്‍എസ്ഇയില്‍ 49,750 രൂപയില്‍ ആരംഭിച്ച് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 50,350 രൂപയിലെത്തി. കഴിഞ്ഞ ക്ലോസിനേക്കാള്‍ 2.73 ശതമാനം വര്‍ധനവാണുണ്ടായത്.

അപ്പാരല്‍ നിര്‍മ്മാതാക്കളായ പേജ് ഇന്‍ഡസ്ട്രീസിന്റെ ജൂണ്‍ പാദത്തിലെ അറ്റാദായം 207.03 കോടി രൂപയാണ് രേഖപ്പെടുത്തിതയ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 10.94 കോടി രൂപയായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 501.53 കോടി രൂപയില്‍ നിന്ന് അവലോകനം പാദത്തില്‍ രണ്ട് മടങ്ങ് വര്‍ധിച്ച് 1,341.26 കോടി രൂപയായി.

മൊത്തം ചെലവ് മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 490.57 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 1,070 കോടി രൂപയായി.

ജോക്കി ഇന്റര്‍നാഷണല്‍ ഇങ്കിന്റെ (യുഎസ്എ) എക്‌സ്‌ക്ലൂസീവ് ലൈസന്‍സിയാണ് പേജ് ഇന്‍ഡസ്ട്രീസ്. ഇന്ത്യന്‍ വിപണിയില്‍ സ്പീഡോ ഇന്റര്‍നാഷണലിന്റെ എക്സ്‌ക്ലൂസീവ് ലൈസന്‍സി കൂടിയാണ് പേജ് ഇന്‍ഡസ്ട്രീസ്.

———————-

Page Industries shares hit 52-week high on strong Q1 earnings