image

25 Nov 2022 7:06 AM GMT

Stock Market Updates

അദാനിയുടെ ഓപ്പണ്‍ ഓഫറിന്റെ മൂന്നാംദിനം എന്‍ഡിടിവിയുടെ 28 ലക്ഷം ഓഹരികള്‍ ടെന്‍ഡറായി

MyFin Desk

adani ndtv merger
X

adani ndtv merger        


ഡെല്‍ഹി : അദാനി ഗ്രൂപ്പ് ഓപ്പണ്‍ ഓഫറിന്റെ മൂന്നാം ദിനത്തില്‍ ഓഹരി ഉടമകള്‍ എന്‍ഡിടിവിയുടെ 28 ലക്ഷം ഓഹരികള്‍ ടെന്‍ഡര്‍ ചെയ്തു. മാധ്യമ സ്ഥാപനമായ ന്യൂ ഡല്‍ഹി ടെലിവിഷന്റെ(എന്‍ഡിടിവി) 26 ശതമാനം അധിക ഓഹരികള്‍ വാങ്ങുന്നതിനുള്ള അദാനി ഗ്രൂപ്പിന്റെ

ഓപ്പണ്‍ ഓഫര്‍ ചൊവ്വാഴ്ചയാണ് ആരംഭിച്ചത്.

ബിഎസ്ഇ പുറത്തുവിട്ട കണക്കു പ്രകാരം വ്യാഴാഴ്ച നാലു മാണിയോട് കൂടി ഓപ്പണ്‍ ഓഫറിന്റെ 16.54 ശതമാനം വരുന്ന മൊത്തം 27,72,159 എന്‍ഡിടിവി ഓഹരികളാണ് ഓഹരി ഉടമകള്‍ ടെന്‍ഡര്‍ ചെയ്തത്.

അദാനി ഓഹരി ഒന്നിന് 294 രൂപയാണ് ഓപ്പണ്‍ ഓഫറില്‍ നിശ്ചയിച്ചിരുന്നത്. വ്യാഴാഴ്ച ബിഎസ് ഇയില്‍ എന്‍ഡിടിവിയുടെ ഓഹരികള്‍ 368.40 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇത് ഓപ്പണ്‍ ഓഫറിനുള്ള വിലയേക്കാള്‍ 25.3 ശതമാനം കൂടുതലാണ്.

കഴിഞ്ഞ മൂന്നു മാസത്തില്‍ എന്‍ ഡി ടി വിയുടെ ഓഹരികള്‍ 540.85 രൂപ വരെ എത്തിയിരുന്നു.

ഡിസംബര്‍ 5 വരെയാണ് അദാനിയുടെ ഓപ്പണ്‍ ഓഫര്‍ ഉള്ളതെന്ന് ജെ എം ഫിനാന്‍ഷ്യല്‍ അറിയിച്ചു.

ഈ മാസം ഏഴിനാണ് സെബി അദാനിക്ക് 492.81 കോടി രൂപയുടെ ഓപ്പണ്‍ ഓഫര്‍ നല്‍കുന്നതിനുള്ള അനുമതി നല്‍കിയത്.

അദാനി ഓഗസ്റ്റില്‍ എന്‍ ഡി ടി വിക്ക് 400 കോടി രൂപ വായ്പ നല്‍കിയ വിസിപിഎല്ലിനെ ഏറ്റെടുത്തിരുന്നു. അതിനുശേഷം, വിസിപിഎല്‍ എന്‍ഡിടിവിയുടെ ന്യൂനപക്ഷ ഓഹരി ഉടമകളില്‍ നിന്ന് 26 ശതമാനം അധിക ഓഹരികള്‍ വാങ്ങാന്‍ ഒക്ടോബര്‍ 17 ന് ഒരു ഓപ്പണ്‍ ഓഫര്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍, ഓപ്പണ്‍ ഓഫറിന് സെബിയുടെ അനുമതി ലഭിക്കാത്തതിനാല്‍ ഓഫര്‍ വൈകുകയായിരുന്നു.

എഎംജി മീഡിയ നെറ്റ്വര്‍ക്കുകള്‍, അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് എന്നിവയ്ക്കൊപ്പം വിസിപിഎലും 26 ശതമാനം അല്ലെങ്കില്‍ 1.67 കോടി ഇക്വിറ്റി ഓഹരികള്‍ ഒരു ഷെയറിന് 294 രൂപ ഓഫര്‍ വിലയില്‍ ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.

ഓപ്പണ്‍ ഓഫറില്‍ പൂര്‍ണമായും വാങ്ങാന്‍ കഴിഞ്ഞാല്‍, ഓഹരി ഒന്നിന് 294 രൂപ നിരക്കില്‍ 492.81 കോടി രൂപയാകും