image

30 Nov 2022 12:24 PM GMT

Corporates

പിരിച്ചുവിടല്‍കാലത്തെ റിക്രൂട്ട്‌മെന്റ്: സാംസങ് ഇന്ത്യ 1000 ഐടി എന്‍ജിനീയര്‍മാരെ നിയമിക്കുന്നു

MyFin Desk

പിരിച്ചുവിടല്‍കാലത്തെ റിക്രൂട്ട്‌മെന്റ്:  സാംസങ് ഇന്ത്യ 1000 ഐടി എന്‍ജിനീയര്‍മാരെ നിയമിക്കുന്നു
X

Summary

കൂടാതെ, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടിംഗ്, സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ് തുടങ്ങിയ വിഭാഗങ്ങളിലും നിയമനം നടത്തുന്നുണ്ട്



ഡെല്‍ഹി:സാംസങ് ഇന്ത്യ കമ്പനിയുടെ ഗവേഷണ വികസന വിഭാഗത്തിലേക്കായി 1,000 എന്‍ജിനീയര്‍മാരെ നിയമിക്കാനൊരുങ്ങുന്നു. ബംഗളൂരു നോയിഡ, ഡെല്‍ഹി എന്നിവിടങ്ങളിലേക്കാണ് നിയമനം നടത്തുന്നത്. കമ്പ്യൂട്ടര്‍ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, കംപ്യൂട്ടര്‍ വിഷന്‍, വിഎല്‍എസ്‌ഐ, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍, എംബഡഡ് സിസ്റ്റം, കമ്മ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്ക് എന്നിവയുള്‍പ്പെടെയുള്ള അനുബന്ധ ശാഖകളിലേക്കുള്ള എഞ്ചിനീയര്‍മാരെയാണ് നിയമിക്കുന്നത്.

കൂടാതെ, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടിംഗ്, സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ് തുടങ്ങിയ വിഭാഗങ്ങളിലും നിയമനം നടത്തുന്നുണ്ട്. മദ്രാസ്, ഡല്‍ഹി, ഹൈദരാബാദ്, ബോംബെ, റൂര്‍ക്കി, ഖരഗ്പൂര്‍, കാണ്‍പൂര്‍, ഗുവാഹത്തി എന്നിവിടങ്ങളിലെ ഐഐടികളില്‍ നിന്നും 200 ഓളം എന്‍ജിനീയര്‍മാരെയും നിയമിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഐഐടികളിലെയും മറ്റ് ഉന്നത സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് 400-ലധികം പ്രീ പ്ലേസ്മെന്റ് ഓഫറുകളും (പിപിഒ) കമ്പനി നല്‍കുന്നുണ്ട്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജനസ്്, മെഷിന്‍ ലേര്‍ണിംഗ്, ഡീപ് ലേര്‍ണിംഗ്, ഇമേജ് പ്രോസസിംഗ്, കണ്ണെക്ടിവിറ്റി, ക്ലൗഡ്, ബിഗ് ഡാറ്റ, ബിസിനസ് ഇന്റലിജന്‍സ്, പ്രെഡിക്ടീവ് അനാലിസിസ്, കമ്മ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്ക്, സിസ്റ്റം ഓണ്‍ എ ചിപ്പ്, സ്റ്റോറേജ് സൊല്യൂഷന്‍ മുതലായ പുത്തന്‍ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയമനങ്ങള്‍ നടത്തുന്നതെന്നും കമ്പനി വ്യക്തമാക്കി.