image

25 Nov 2022 9:30 AM GMT

Corporates

യുണിപാര്‍ട്ട്‌സ് ഇന്ത്യ ഐപിഒയ്ക്ക് ഒരുങ്ങുന്നു

MyFin Desk

uniparts india ipo issue
X

uniparts india ipo issue


എഞ്ചിനീറിങ് ആന്‍ഡ് സൊല്യൂഷന്‍ കമ്പനിയായ യുണിപാര്‍ട്ടസ് ഇന്ത്യ പ്രാരംഭ ഓഹരി വില്പനക്കൊരുങ്ങുന്നു. ഓഹരി ഒന്നിന് 548 -577 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഐപി ഒയിലൂടെ 836 കോടി രൂപ സമാഹരിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്.

മൂന്നു ദിവസത്തെ പ്രാരംഭ വില്പന നവംബര്‍ 30 നു ആരംഭിച്ച് ഡിസംബര്‍ 2 ന് അവസാനിക്കും. നവംബര്‍ 29 മുതല്‍ ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള ലേലം ആരംഭിക്കും. ഐപിഒ പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയിലിലൂടെയാണ് പൂര്‍ത്തിയാക്കുക. കമ്പനിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനങ്ങളുടെയും, മറ്റു നിക്ഷേപകരുടെയും കൈവശമുള്ള 1,44,81,942 ലക്ഷം ഓഹരികളാണ് ഓഫര്‍ ഫോര്‍ സൈലിലൂടെ വില്‍ക്കുന്നത്.

കരണ്‍ സോണി 2018 സിജി- എന്‍ജി നെവാഡ ട്രസ്റ്റ്, മെഹര്‍ സോണി 2018 സിജി- എന്‍ജി നെവാഡ ട്രസ്റ്റ് , പമേല സോണി, അശോക ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിങ്സ് ലിമിറ്റഡ്, അംബ ദേവി മൗറീഷ്യസ് ഹോള്‍ഡിങ് ലിമിറ്റഡ് എന്നിവരാണ് ഓഫര്‍ ഫോര്‍ സെലിനായി ഓഹരികള്‍ നല്‍കുന്ന പ്രൊമോട്ടര്‍ സ്ഥാപനങ്ങളും നിക്ഷേപകരും.

പ്രൈസ് ബാന്‍ഡിലെ ഉയര്‍ന്ന തുക കണക്കാക്കിയാല്‍ 836 കോടി രൂപ വരെ സമാഹരിക്കാനാവുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇഷ്യൂ ചെയ്യുന്ന ഓഹരികളില്‍ പകുതിയും ഇന്‍സ്ടിറ്റിയുഷണല്‍ നിക്ഷേപകര്‍ക്കും, 35 ശതമാനം റീട്ടെയില്‍ നിക്ഷേപകര്‍ക്കും, 15 ശതമാനം ഇന്‍സ്ടിറ്റിയുഷണല്‍ ഇതര നിക്ഷേപകര്‍ക്കും മാറ്റി വക്കും. നിക്ഷേപകര്‍ക്ക് ഏറ്റവും കുറഞ്ഞത് 25 ഓഹരികള്‍ മുതല്‍ വാങ്ങാം.

ഇതിനു മുന്‍പ് കമ്പനി 2018 ഡിസംബറിലും, 2014 സെപ്റ്റംബറിലും ഐപിഒയ്ക്കായി സെബിയില്‍ രേഖകള്‍ സമര്‍പ്പിച്ചിരുന്നു. രണ്ട് തവണ ഐപിഒ ആരംഭിക്കുന്നതിന് റെഗുലേറ്ററുടെ അനുമതി നേടിയെങ്കിലും പ്രാരംഭ ഓഹരി വില്‍പ്പനയുമായി മുന്നോട്ട് പോയില്ല. ആക്‌സിസ് ബാങ്ക്, ഡാം കാപിറ്റല്‍ അഡൈ്വസേഴ്‌സ്, ജെഎം ഫിനാന്‍ഷ്യല്‍ എന്നിവരാണ് ബുക്ക് റണ്ണിങ് മാനേജര്‍മാര്‍. ഡിസംബര്‍ 12 നു കമ്പനിയുടെ ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും. എഞ്ചിനീയറിംഗ് സിസ്റ്റംസ് ആന്‍ഡ് സൊല്യൂഷന്‍സിന്റെ ആഗോള നിര്‍മ്മാതാക്കളാണ് യുണിപാര്‍ട്ട്‌സ് ഇന്ത്യ. 25-ലധികം രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്.