21 July 2022 12:57 PM IST
Summary
മുംബൈ: ഓട്ടോമോട്ടീവ് ബാറ്ററി നിര്‍മാതാക്കളായ ടാറ്റ ഓട്ടോ കോംപ് ജിവൈ ബാറ്ററീസ് (ടാറ്റ ഗ്രീന്‍ ബാറ്ററീസ്) ടാറ്റ മോട്ടോഴ്സുമായി ബിസിനസ് പങ്കാളിത്തത്തിലേര്‍പ്പെടുന്നു. വാണിജ്യ വാഹനങ്ങള്‍ക്കുള്ള ബാറ്ററികളുടെ വാങ്ങലും, വില്‍പ്പാനന്തര സേവനവും സുഗമമാക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതോടെ, ടാറ്റ മേട്ടോഴ്സിന്റെ അംഗീകൃത ഡീലര്‍ ഷിപ്പുകളും, സര്‍വീസ് സ്റ്റേഷനുകളും ഇന്ത്യയിലെ വാഹന ബാറ്ററികള്‍ക്കുള്ള ഏകജാലക സേവന പരിഹാര കേന്ദ്രങ്ങളാകുമെന്ന് കമ്പനി വ്യക്തമാക്കി. വാണിജ്യ വാഹന ആപ്ലിക്കേഷനുകള്‍ക്കായുള്ള ബാറ്ററികളും, ടാറ്റ ഗ്രീന്‍ ബാറ്ററിയും സഹ ബ്രാന്‍ഡ് ചെയ്തിരിക്കുയും ടാറ്റ മോട്ടോഴ്‌സിന്റെ […]
മുംബൈ: ഓട്ടോമോട്ടീവ് ബാറ്ററി നിര്‍മാതാക്കളായ ടാറ്റ ഓട്ടോ കോംപ് ജിവൈ ബാറ്ററീസ് (ടാറ്റ ഗ്രീന്‍ ബാറ്ററീസ്) ടാറ്റ മോട്ടോഴ്സുമായി ബിസിനസ് പങ്കാളിത്തത്തിലേര്‍പ്പെടുന്നു. വാണിജ്യ വാഹനങ്ങള്‍ക്കുള്ള ബാറ്ററികളുടെ വാങ്ങലും, വില്‍പ്പാനന്തര സേവനവും സുഗമമാക്കുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്.
ഇതോടെ, ടാറ്റ മേട്ടോഴ്സിന്റെ അംഗീകൃത ഡീലര്‍ ഷിപ്പുകളും, സര്‍വീസ് സ്റ്റേഷനുകളും ഇന്ത്യയിലെ വാഹന ബാറ്ററികള്‍ക്കുള്ള ഏകജാലക സേവന പരിഹാര കേന്ദ്രങ്ങളാകുമെന്ന് കമ്പനി വ്യക്തമാക്കി.
വാണിജ്യ വാഹന ആപ്ലിക്കേഷനുകള്‍ക്കായുള്ള ബാറ്ററികളും, ടാറ്റ ഗ്രീന്‍ ബാറ്ററിയും സഹ ബ്രാന്‍ഡ് ചെയ്തിരിക്കുയും ടാറ്റ മോട്ടോഴ്‌സിന്റെ ലോഗോ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്.
ടാറ്റ ഓട്ടോകോംപ് സിസ്റ്റംസും ജപ്പാനിലെ ജിഎസ് യുവാസ കോര്‍പ്പറേഷനും തമ്മിലുള്ള 50:50 അനുപാതത്തിലുള്ള സംയുക്ത സംരംഭമാണ് ടാറ്റ ഗ്രീന്‍ ബാറ്ററികള്‍. മുന്‍നിര ഒഇഎമ്മുകള്‍ക്ക് (ഒറിജിനല്‍ എക്യുപ്‌മെന്റ് നിര്‍മ്മാതാക്കള്‍) സേവനം നല്‍കുന്നതിനു പുറമേ, പാസഞ്ചര്‍ കാറുകള്‍, യൂട്ടിലിറ്റി, കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ തുടങ്ങി വിവിധ സെഗ്മെന്റുകളിലുടനീളമുള്ള വിപണിയില്‍ ടാറ്റ ഗ്രീന്‍ ബാറ്ററികള്‍ക്ക് കാര്യമായ സാന്നിധ്യമുണ്ട്. രണ്ട് ടാറ്റ ഗ്രൂപ്പ് സ്ഥാപനങ്ങള്‍ തമ്മിലുള്ള ഒത്തുചേരല്‍ രാജ്യത്തുടനീളമുള്ള എല്ലാ വാണിജ്യ വാഹന ഉപഭോക്താക്കള്‍ക്കും തടസ്സരഹിതമായ ബാറ്ററി വാങ്ങലും സേവനവും ഉറപ്പാക്കുമെന്ന് കമ്പനി അറിയിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
